CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 49 Seconds Ago
Breaking Now

പാകിസ്ഥാനികള്‍ നൂറുകണക്കിന് പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; വേട്ടക്കാരുടെ പേര് വരെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് ഭയന്നു; സാമൂഹിക പ്രശ്‌നങ്ങള്‍ ഭയന്ന് പെണ്‍കുട്ടികളെ അക്രമത്തിന് വിട്ടുകൊടുത്ത പോലീസിന് പണികിട്ടുമോ?

ഐഒപിസി കണ്ടെത്തലുകള്‍ അംഗീകരിക്കുന്നതായി സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ്

റോത്തര്‍ഹാമില്‍ നൂറുകണക്കിന് കുട്ടികളെ പാകിസ്ഥാനി വംശജര്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ സംഭവത്തില്‍ പോലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നുവെന്ന് കുറ്റസമ്മതം. എന്നാല്‍ വംശീയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്ന് ഭയന്ന് കുറ്റകൃത്യങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിച്ചു. ഇതുവഴി നൂറുകണക്കിന് പെണ്‍കുട്ടികളെയാണ് ഈ സംഘം ലൈംഗികമായി ഉപദ്രവിച്ചത്. സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസിന് എതിരായ ആറ് പരാതികള്‍ ശരിയാണെന്ന് ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് (ഐഒപിസി) സമ്മതിച്ചു. 

2003 മുതല്‍ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് വാച്ച്‌ഡോഗിന്റെ സ്ഥിരീകരണം. പോലീസിന്റെ വീഴ്ചയ്ക്ക് ത്യാഗം ചെയ്യേണ്ടി വന്നത് കുട്ടികളാണ് ഈ പരാതിക്കാരി പ്രതികരിച്ചു. 'പോലീസിന് ഇതേക്കുറിച്ച് വ്യക്തതയില്ലെന്നാണ് ഈ റിപ്പോര്‍ട്ട് കൈയില്‍ കിട്ടുന്നത് വരെ കരുതിയത്. ഇപ്പോള്‍ മനസ്സിലാകുന്നു എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. നൂറുകണക്കിന് കുട്ടികളോട് അവര്‍ക്ക് ഇതെങ്ങിനെ ചെയ്യാന്‍ സാധിച്ചു? ഷിഫ്റ്റ് കഴിഞ്ഞ് വീട്ടില്‍ പോയി കിടക്കാന്‍ ഇവര്‍ക്ക് എങ്ങിനെ പറ്റി?', അവര്‍ പിഎ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. 

ഒരു സ്ത്രീയാണ് പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി മാറ്റിയെടുക്കുന്ന മുതിര്‍ന്ന ഏഷ്യന്‍ സംഘത്തിന് ഇവരെ കൈമാറിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാതെ സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് വിഷയത്തില്‍ ഇടപെടാതെ മാറിനിന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. പോലീസ് നടപടി ഉണ്ടാകാതെ വന്നതോടെ പെണ്‍കുട്ടി ഈ സംഘത്തിന്റെ വലയില്‍ തുടര്‍ന്നു. സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസിന് എതിരെ നടപടി വേണമെന്നാണ് ഈ സ്ത്രീ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഏഷ്യക്കാര്‍ ആയതിനാല്‍ വിഷയം പുറത്തുവിടില്ലെന്ന് ഒരു ഓഫീസര്‍ നിലപാട് സ്വീകരിച്ചു. 

ഇതോടെ 30 വര്‍ഷക്കാലമാണ് പാകിസ്ഥാനി വംശജര്‍ പെണ്‍കുട്ടികളെ മയക്കുമരുന്നും മദ്യവും നല്‍കി ലൈംഗിക അടിമകളായി ചൂഷണം ചെയ്തുപോന്നത്. ബ്രിസ്‌റ്റോളില്‍ എത്തിച്ചാണ് ചില പെണ്‍കുട്ടികളെ ഈ സംഘം ചൂഷണത്തിന് വിധേയരാക്കിയത്. ഐഒപിസി കണ്ടെത്തലുകള്‍ അംഗീകരിക്കുന്നതായി സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് വ്യക്തമാക്കി. എന്നാല്‍ വെറുമൊരു മാപ്പ് പറച്ചില്‍ കൊണ്ട് കാര്യമില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. 

1999 മുതല്‍ 2011 വരെ നടന്ന കുപ്രശസ്തമായ പീഡനക്കേസുകളില്‍ ഐഒപിസി ഓപ്പറേഷന്‍ ലിന്‍ഡണ്‍ വഴി 91 സ്വതന്ത്ര അന്വേഷണങ്ങള്‍ നടത്തിയപ്പോഴാണ് പോലീസിന്റെ വീഴ്ച പുറത്തായത്. 




കൂടുതല്‍വാര്‍ത്തകള്‍.