CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 8 Seconds Ago
Breaking Now

രാത്രിയും, പകലും 'പണിയെടുത്ത്' പ്രീതി പട്ടേല്‍; വിദേശ ക്രിമിനലുകളെ നാടുകടത്താന്‍ അര്‍ദ്ധരാത്രിയില്‍ യോഗങ്ങള്‍ വിളിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'ബുദ്ധിമുട്ടായി'; ഹോം സെക്രട്ടറിയെ പ്രതിരോധിച്ച് സഹായികള്‍

ക്യാബിനറ്റ് മന്ത്രിക്ക് എതിരെ ഔദ്യോഗിക പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് ഹോം ഓഫീസും

ഹോം ഓഫീസില്‍ ജീവനക്കാരെ പണിയെടുപ്പിച്ചതിന്റെ പേരില്‍ ആരോപണങ്ങള്‍ ഏറ്റുവാങ്ങുന്ന ഹോം സെക്രട്ടറി പ്രീതി പട്ടേലിന് പിന്തുണയുമായി സഹായികള്‍. ഹോം ഓഫീസിലെ പെര്‍മനന്റ് സെക്രട്ടറി സര്‍ ഫിലിപ്പ് റുത്‌നാമിനെ പുറത്താക്കാന്‍ ശ്രമിക്കുന്നതായും പട്ടേല്‍ ആരോപണം നേരിടുന്നു. ഉദ്യോഗസ്ഥരെ മറികടന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതായും, ന്യായമല്ലാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചും ഓഫീസില്‍ ഭയത്തിന്റെ അന്തരീക്ഷം നിര്‍മ്മിക്കുകയാണ് ഹോം സെക്രട്ടറിയെന്നാണ് ആരോപണം. 

ലണ്ടനെ സ്തംഭിപ്പിച്ച എക്സ്റ്റിന്‍ഷന്‍ റെബലിയന്‍ പ്രതിഷേധക്കാരെ ശക്തി പ്രയോഗിച്ച് തടയാതിരിക്കാന്‍ കാരണം തേടിയ ഹോം സെക്രട്ടറിയുടെ നടപടി പോലും ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഇതിന്റെ പേരിലാണ് ആരോപണങ്ങളെന്നാണ് പട്ടേലിനെ പിന്തുണയ്ക്കുന്നവര്‍ മറുപടി നല്‍കുന്നത്. കൃത്യതയുള്ള പ്രൊഫഷണലായി രാത്രിയും, പകലും ജോലി ചെയ്യുന്ന വ്യക്തിയാണ് പ്രീതി പട്ടേലെന്ന് ബിസിനസ്സ് മിനിസ്റ്റര്‍ നദീം സഹാവി വ്യക്തമാക്കി. 

ക്യാബിനറ്റ് മന്ത്രിക്ക് എതിരെ ഔദ്യോഗിക പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് ഹോം ഓഫീസും പറഞ്ഞു. പെര്‍മനന്റ് സെക്രട്ടറി സര്‍ ഫിലിപ്പ് റുത്മാനെ ഹോം ഓഫീസില്‍ നിന്നും നീക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി സര്‍ മാര്‍ക്ക് സെഡ്‌വെല്ലിനെ സമീപിച്ചതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിന്‍ഡ്‌റഷ് ആരോപണങ്ങളുടെ സമയത്ത് ഈ തസ്തികയിലുണ്ടായിരുന്ന റുത്‌നാമിനെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാറ്റണമെന്ന് ടോറികള്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. 

2019 ജൂലൈയിലാണ് സാജിദ് ജാവിദിന്റെ പിന്‍ഗാമിയായി പട്ടേല്‍ ഹോം ഓഫീസില്‍ എത്തിയത്. ഓഫീസിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജയായ സ്ത്രീ കൂടിയാണ് പ്രീതി പട്ടേല്‍. ആംബര്‍ റൂഡിനെ ഹോം സെക്രട്ടറി പദത്തില്‍ നിന്നും പുറത്താക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് സര്‍ ഫിലിപ്പ് റുത്മാന്‍. ഇദ്ദേഹത്തിന്റെ നടപടികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നതാണ് പ്രീതി പട്ടേലിന് എതിരായ ഉദ്യോഗസ്ഥരുടെ നീക്കത്തില്‍ പ്രതിഫലിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.