CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 43 Seconds Ago
Breaking Now

കൊറോണ പേടി ; ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ സമരക്കാരെ ഒഴിപ്പിച്ചു

'ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷഹീന്‍ ബാഗിലെ പ്രതിഷേധ വേദി ഒഴിയാന്‍ ആളുകളോട് ആവശ്യപ്പെട്ടത്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ വേദിയായി നൂറു കണക്കിന് സ്ത്രീകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ ആളൊഴിഞ്ഞു. കൊറോണാവൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി അടച്ചുപൂട്ടി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ കൂട്ടംകൂടി തലവേദന സൃഷ്ടിച്ചത്. ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍പ്പുയര്‍ന്നതോടെ ഡല്‍ഹി പോലീസ് ബലം പ്രയോഗിച്ച് തന്നെയാണ് ഷഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ ഇറക്കിവിട്ടത്. നിലവില്‍ ഏതാനും സ്ത്രീകള്‍ ഒഴിഞ്ഞ് പോകാന്‍ കൂട്ടാക്കാതെ അവിടെ തുടരുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ളവര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം കാണിക്കാനായി ചെരുപ്പുകള്‍ ഊരിവെച്ച് വീടുകളിലേക്ക് മടങ്ങി.

'ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷഹീന്‍ ബാഗിലെ പ്രതിഷേധ വേദി ഒഴിയാന്‍ ആളുകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ വിസമ്മതിച്ചു. ഇതോടെ നിയമം ലംഘിച്ച് ഒത്തുകൂടിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പ്രതിഷേധ വേദി ഒഴിപ്പിച്ചു, ചില പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്', ഡല്‍ഹി സൗത്ത് ഈസ്റ്റ് ഡിസിപി വ്യക്തമാക്കി.

മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പുറമെ ഡല്‍ഹി പോലീസ് സുരക്ഷയും വര്‍ദ്ധിപ്പിച്ചു. കൊറോണാവൈറസ് പകര്‍ച്ചവ്യാധി ഡല്‍ഹിയില്‍ പടരുകയും, അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും വേദി വിട്ട് പോയിരുന്നു. ഏതാനും പേര്‍ മാത്രമാണ് പ്രതിഷേധം തുടര്‍ന്നത്. തിങ്കളാഴ്ച മുതല്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ പൊതുഗതാഗതം ഉള്‍പ്പെടെ നിര്‍ത്തലാക്കിയിട്ടുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.