Breaking Now

ഏഴര മാസം പ്രായമുള്ള കുട്ടിയുടെ വാട്ടര്‍ സ്‌കേറ്റിംഗ്

ഏഴ് മാസം മാത്രമാണ് പ്രായമെങ്കിലും റൈഡര്‍ ബ്ലയറിന് കരയേക്കാള്‍ വെള്ളത്തോടാണ് കമ്പം. നടന്നു തുടങ്ങും മുമ്പ് വെള്ളത്തില്‍ സ്‌കേറ്റ് ചെയ്ത് വിസ്മയം സൃഷ്ടിക്കുകയാണ് ഈ കുരുന്ന്.

ക്യൂന്‍സ് ലാന്റിലെ ഡെയര്‍ തടാകത്തില്‍ വെള്ളത്തിന് മുകളിലൂടെ റൈഡര്‍ സ്‌കേറ്റു ചെയ്യുന്നദൃശ്യങ്ങള്‍ അമ്മയാണ് യുട്യൂബിലിട്ടിരിക്കുന്നത്. നടക്കാനും ബാലന്‍സ് നിയന്ത്രിക്കാനുമുള്ള പ്രായമാകാത്തതിനാല്‍ ബോട്ടിന്റെ പുറകില്‍ കെട്ടിയിട്ട രീതിയിലായിരുന്നു റൈഡറുടെ സ്‌കേറ്റിംഗ്. അടുത്ത തവണ ബോട്ടിന്റെ പുറകില്‍ തന്നെ റൈഡര്‍ ബ്ലെയര്‍ സ്‌കേറ്റു ചെയ്യുമെന്നാണ് അമ്മ തമാറ ബ്ലെയര്‍ ഉറപ്പു നല്‍കുന്നത്.

വാട്ടര്‍ സേകേറ്റിംഗിന്റെ തുടക്കത്തില്‍ ഒന്ന് പതറുന്നുണ്ടെങ്കിലും വൈകാതെ റൈഡര്‍ ബ്ലയര്‍ സമചിത്തത വീണ്ടെടുക്കുന്നുണ്ട്. സന്തോഷമുള്ള മുഖഭാവത്തോടെയാണ് വീഡിയോ അവസാനിക്കുമ്പോള്‍ റൈഡറുള്ളത്.




കൂടുതല്‍വാര്‍ത്തകള്‍.