CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 42 Seconds Ago
Breaking Now

പലിശ നിരക്ക് കുറച്ച് നിര്‍ത്തുന്നത് പെടാപ്പാട്! എനര്‍ജി പ്രൈസ് ഉയരുമ്പോള്‍ നിരക്കുകള്‍ പിടിച്ചുനിര്‍ത്തുന്നത് ബുദ്ധിമുട്ടായി മാറുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുടെ മുന്നറിയിപ്പ്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 6 ശതമാനത്തിലേക്ക്

ഇറാന്‍ യുദ്ധം മൂലം ഉയരുന്ന എണ്ണ, ഗ്യാസ് വിലകള്‍ താല്‍ക്കാലികമായിരിക്കുമോയെന്നാണ് നിരക്ക് നിശ്ചയിക്കുന്നവര്‍ ഉറ്റുനോക്കുന്നത്

എനര്‍ജി നിരക്കുകള്‍ കുതിച്ചുയരുമ്പോള്‍ പലിശ നിരക്കുകള്‍ കുറച്ച് നിര്‍ത്തുന്നത് ബുദ്ധിമുട്ടായി മാറുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുടെ മുന്നറിയിപ്പ്. മോര്‍ട്ട്‌ഗേജ് ഡീലുകള്‍ 6 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കാന്‍ ലെന്‍ഡര്‍മാര്‍ തയ്യാറാകുന്ന ഘട്ടത്തിലാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.

ബെയ്‌ലിയുടെ മുന്നറിയിപ്പ് പുറത്തുവന്നതോടെ അടുത്ത ബാങ്ക് യോഗത്തില്‍ പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.  ഈ വര്‍ഷം ഇതുവരെ എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് നിരക്ക് ഉയര്‍ത്താതെ പിടിച്ചുനില്‍ക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വും, യൂറോപ്യന്‍ സെന്‍ഡ്രല്‍ ബാങ്കും പണപ്പെരുപ്പം കുറയ്ക്കാന്‍ ഈ നടപടി എടുത്ത് കഴിഞ്ഞു. 

കഴിഞ്ഞ ആഴ്ച മോണിറ്ററി പോളിസി കമ്മിറ്റി 6-3ന്റെ ഭൂരിപക്ഷത്തിലാണ് പലിശ നിരക്കുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. മൂന്ന് പേര്‍ നിരക്ക് കൂട്ടുന്നതിനെ അനുകൂലിച്ചു. അടുത്ത ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ 24 ശതമാനം വര്‍ദ്ധിക്കുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാത്ത ബാങ്കിന്റെ പരീക്ഷണം. 

ഇറാന്‍ യുദ്ധം മൂലം ഉയരുന്ന എണ്ണ, ഗ്യാസ് വിലകള്‍ താല്‍ക്കാലികമായിരിക്കുമോയെന്നാണ് നിരക്ക് നിശ്ചയിക്കുന്നവര്‍ ഉറ്റുനോക്കുന്നത്. സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതം ഉണ്ടെന്ന് തെളിഞ്ഞാല്‍ പലിശ നിരക്ക് വര്‍ദ്ധനവ് എടുത്ത് പ്രയോഗിക്കാന്‍ ബാങ്ക് മടിക്കില്ലെന്ന് ഉറപ്പാണ്. ഏത് വിധത്തിലും മോര്‍ട്ട്‌ഗേജ് വിപണികള്‍ ഈ ചാഞ്ചാട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഭവനവിപണി സ്തംഭനാവസ്ഥയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.