CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes Ago
Breaking Now

കൊറോണ കാലം കഴിഞ്ഞാല്‍ ടെസ്റ്റ് ഡ്രൈവ് ഒറ്റയ്ക്ക്

കൊറോണ ലോക്ക്ഡൗണ്‍ കഴിഞ്ഞ് വാഹന ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ വാഹനം വാങ്ങാനെത്തുന്ന ഉപഭോക്താക്കല്‍ക്ക് ഒറ്റയ്ക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാമെന്ന് ഡിവിഎല്‍എ. മാറിയ സാഹചര്യത്തില്‍ മറ്റൊരാള്‍ കൂടെയുള്ളപ്പോള്‍ കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അസ്വസ്ഥത നേരിടുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. 

ഇതോടെയാണ് ട്രേഡ് പ്ലേറ്റുകളുള്ള വാഹനങ്ങളില്‍ ഉപഭോക്താക്കളെ ടെസ്റ്റ് ഡ്രൈവിംഗിന് അയയ്ക്കാന്‍ കഴിയുമോയെന്ന് ഡീലര്‍മാര്‍ സംശയിച്ചത്. ഔദ്യോഗിക ട്രേഡ് പ്ലേറ്റും, കൃത്യമായി ഇന്‍ഷ്വര്‍ ചെയ്തതുമായ വാഹനങ്ങളില്‍ സെയില്‍സ് പേഴ്‌സന്റെ അകമ്പടിയില്ലാതെ വാഹനം ടെസ്റ്റ് ഡ്രൈവിന് വിട്ടുനല്‍കാനാണ് ഡിവിഎല്‍എ സ്ഥിരീകരിച്ചിരിക്കുന്നത്. 

ലോക്ക്ഡൗണ്‍ സമയത്ത് ഡീലര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ വഴി കാറുകള്‍ വില്‍ക്കാനും, ഡെലിവെറി നടത്താനും കഴിഞ്ഞ ആഴ്ച പ്രഖ്യാപനം ഉണ്ടായിരുന്നു. പല സ്ഥാപനങ്ങളെയും ഈ ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നതാണ് നടപടികള്‍. 




കൂടുതല്‍വാര്‍ത്തകള്‍.