CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 54 Minutes 55 Seconds Ago
Breaking Now

ഒരു നിര്‍മ്മാതാവ് താന്‍ മുടക്കിയ പണം തിരികെ കിട്ടാന്‍ സാധ്യമായ ,മാന്യമായ എല്ലാ വഴികളും നോക്കണം:ജൂഡ് ആന്റണി

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന സൂഫിയും സുജാതയുമാണ് ഒ.ടി.ടിയില്‍ റിലീസ് കാത്തിരിക്കുന്ന ആദ്യ മലയാള സിനിമ. ഈ തീരുമാനത്തിനെതിരെ തീയെറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി.

ഒരു നിര്‍മ്മാതാവ് താന്‍ മുടക്കിയ പണം തിരികെ കിട്ടാന്‍ സാധ്യമായ ,മാന്യമായ എല്ലാ വഴികളും നോക്കണം എന്നാണ് എന്റെ അഭിപ്രായം. പക്ഷെ OTT പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുക എന്ന തീരുമാനം വലിയ മുതല്‍ മുടക്കുള്ള സിനിമകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. സിനിമ ഒരു വിസ്മയമാണ്. അത് അനുഭവിച്ചു തന്നെയറിയണം. ട്രെയിനിലെ ബെര്‍ത്തില്‍ കിടന്നാലും ഉറങ്ങാം, പക്ഷെ ഒരു കിടക്കയില്‍ ഒരു ഫാനിന്റെ കീഴെ കിടക്കുന്ന സുഖം അതൊന്നു വേറെ തന്നെ. എങ്കിലും OTT വഴി റിലീസുകള്‍ കൂടുതല്‍ പ്രതീക്ഷിക്കാം. സിനിമ ജയിക്കട്ടെ.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.