ഫോറസ്റ്റ് ഓഫ് ഡീനില്‍ സ്യൂട്ട്‌കെയ്‌സില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം റെഫ്യൂജില്‍ കഴിഞ്ഞിരുന്ന യുവതിയുടേതെന്ന് സംശയം. ആഴ്ചകളായി ഇവരെ കാണാനില്ലായിരുന്നു. മറ്റൊരു സ്ത്രീയുമായി പല തവണ വഴക്കുകൂടലില്‍ ഏര്‍പ്പെട്ട 20-കളില്‍ പ്രായമുള്ള യുവതിയെ ഏപ്രില്‍ 14 മുതലാണ് കാണാതായതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇവരുടെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കഴിഞ്ഞ ആഴ്ച ഇത് വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഈ ദിവസമാണ് ഒരു സ്ത്രീയും പുരുഷനും മൃതശരീരം ഉപേക്ഷിക്കുന്നതിനിടെ പിടിയിലായത്. ഇതോടെ ഇരയുടെ ഡിഎന്‍എ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അധികൃതര്‍.
ജമൈക്കക്കാരിയായ ഗരീസ കൊനിത ഗോര്‍ഡനാണ്, 27, കൊലക്കുറ്റം നേരിടുന്നത്. റിമാന്‍ഡിലായ ഇന്ത്യന്‍ വംശജന്‍ മഹേഷ് സൊരാതിയ, 38, മൃതദേഹം ഉപേക്ഷിക്കാനുള്ള സഹായങ്ങള്‍ ചെയ്യുമ്പോഴാണ് പിടിയിലായത്. ഗ്ലോസ്റ്ററിലെ കോള്‍ഫോര്‍ഡില്‍ നിയന്ത്രണമില്ലാതെ ഒരു വാഹനം ഡ്രൈവ് ചെയ്യുന്ന വിവരം തേടിയാണ് പോലീസ് എത്തിയത്.
സ്ഥലത്തെത്തിയ പോലീസ് ഒരു യുവതിയുടെ ജീര്‍ണ്ണിച്ച ശരീരഭാഗങ്ങളാണ് സ്യൂട്ട്‌കെയ്‌സില്‍ കണ്ടെത്തിയത്. ഒരു പെട്ടിയില്‍ മുറിച്ചെടുത്ത തലയും, മറ്റൊന്നില്ല മറ്റ് ശരീരഭാഗങ്ങളും നിറച്ചിരുന്നു.