ചര്‍മ്മസംരക്ഷണത്തിന് വേണ്ടി എത്ര സമയം വേണമെങ്കിലും ചിലവഴിക്കാന്‍ ആളുകള്‍ തയ്യാറാണ്. വലിയ തുക കൊടുത്ത് ബ്യൂട്ടി പാര്‍ലറില്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്തും, ക്രീമുകളും മറ്റും വാങ്ങിക്കൂട്ടിയും ഇതിനായി ആളുകള്‍ പരിശ്രമിക്കുന്നു. എന്നാല്‍ ലോക്ക്ഡൗണില്‍ വീടുകളില്‍ ലോക്കായതോടെ ഈ സൗന്ദര്യപരിശ്രമങ്ങള്‍ നടക്കാതായി.
ഈ ഘട്ടത്തില്‍ വീട്ടിലിരുന്ന് സിംപിളായി ചെയ്യാന്‍ കഴിയുന്ന സൗന്ദര്യ സംരക്ഷണ ടിപ്പുകളാണ് ആവശ്യം. ചര്‍മ്മ സംരക്ഷണത്തില്‍ പാല്‍പ്പൊടി എളുപ്പത്തില്‍ കിട്ടുന്നതും, ഉപകാരപ്രദവുമായ ഒരു പദാര്‍ത്ഥമാണ്. ചര്‍മ്മം തിളങ്ങാനും, മോടിയേകാനും പാല്‍പ്പൊടി സഹായിക്കും.
പാല്‍പ്പൊടി, ഒരു സ്പൂണ്‍ കടലപ്പൊടി, ഓറഞ്ച് ജ്യൂസ് എന്നിവയാണ് ഇതിന് ആവശ്യം. ഇതുപയോഗിച്ച് ഫേസ് പാക്ക് തയ്യാറാക്കി മുഖത്തും, കഴുത്തിലും തേച്ചുപിടിപ്പിക്കാം. 15 മിനിറ്റ് നേരം വെച്ച് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം, മാറ്റം നേരിട്ട് അറിയാം.
പാല്‍പ്പൊടിക്കൊപ്പം തൈര്, നാരങ്ങാനീര് എന്നിവയും ചേര്‍ത്ത് ഈ പരീക്ഷണം നടത്താം. പാല്‍പ്പൊടിയും, മുള്‍ട്ടാനി മിട്ടിയും മറ്റൊരു സൂപ്പര്‍ ചേരുവയാണ്.