
















മൊബൈല്‍ ഫോണില്‍ നിന്നും കണ്ണെടുക്കാതെ ഇരിക്കുന്ന ശീലമുണ്ടോ? ലാപ്‌ടോപ്പും നോക്കിയിരുന്ന് ജോലി ചെയ്തുകൊണ്ടേ ഇരിക്കുന്നത് പതിവാണോ? ഇവയില്‍ നിന്ന് ഉത്ഭവിക്കുന്ന വെളിച്ചം കണ്ണുകള്‍ക്ക് മാത്രമല്ല, ചര്‍മ്മത്തിനും ദോഷം ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
സൂര്യനില്‍ നിന്നുള്ള ഹാനികരമായ അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ ദോഷഫലം എല്ലാവര്‍ക്കും അറിവുള്ളവയാണ്. സൂര്യന്റെ കിരണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മള്‍ ശ്രമിച്ചാലും ഫോണും, കമ്പ്യൂട്ടറുമൊന്നും ഒഴിവാക്കാന്‍ നാം ഒരുക്കമല്ല. അതേസമയം സമാനമായ ഭീഷണിയാണ് ഈ സന്തതസഹചാരികള്‍ ഉയര്‍ത്തുന്നത്.
സ്‌ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചം ഏറെ നേരം ഏല്‍ക്കുന്നത് അപകടകരമാണ്. ചര്‍മ്മത്തിന് പ്രായം കൂടാനും, ചുളിവുകള്‍ക്കും ഇത് കാരണമാകും. എന്നാല്‍ മൊബൈല്‍, ലാപ്‌ടോപ്പ് പോലുള്ളവ പൂര്‍ണ്ണമായി ഒഴിക്കാനും സാധിക്കാത്ത അവസ്ഥയാന്‍. ഈ ഘട്ടത്തില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയാണ് മാര്‍ഗ്ഗം. വീടുകള്‍ക്ക് അകത്ത് ഇരുന്നാലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്ന് ചുരുക്കം.