CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 50 Seconds Ago
Breaking Now

ഒരു റോള്‍ കിട്ടിയാല്‍ അഭിനയിച്ചു നോക്കാമെന്ന് പറയുന്നവരുണ്ട് , അങ്ങനെ പരീക്ഷിച്ച് നോക്കാന്‍ പറ്റുന്ന ഒന്നല്ല സിനിമ ; രഞ്ജിത് ശങ്കര്‍

സിനിമയില്‍ അഭിനയിക്കാന്‍ എന്തു ചെയ്യണം എന്നതിന് നിര്‍മ്മാതാവ് നല്‍കിയ ഉത്തരമാണ് ശ്രദ്ധേയമാകുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്തു ചെയ്യണം ചെയ്യണ്ട എന്നാണ് രഞ്ജിത്ത് പറയുന്നത്.

രഞ്ജിത്ത് ടോക്‌സ് വീഡിയോയിലെ പ്രസക്ത ഭാഗങ്ങള്‍:

എന്തുകൊണ്ട് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നത് എന്നത് ആദ്യം മനസിലാക്കണം. അഭിനയത്തേക്കാള്‍ കൂടുതല്‍ സിനിമയില്‍ നിന്നുള്ള പണവും പ്രശസ്തിയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു നടനാവാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യന്‍ ടീമില്‍ കയറുന്നത്ര ബുദ്ധിമുട്ടുണ്ട് ഒരു അഭിനേതാവായി തുടരാന്‍.

നടനാകാന്‍ വേണ്ട കഴിവുകള്‍ നമുക്കുണ്ടോ എന്ന് ആദ്യം സ്വയം വിലയിരുത്തണം. വേറൊരാള്‍ പറയുന്നതല്ല, നിങ്ങളാണ് തീരുമാനിക്കേണ്ടത് നിങ്ങള്‍ക്ക് എന്ത് പറ്റും പറ്റില്ല എന്നുള്ളത്. അഭിനേതാവാകാന്‍ പറ്റും എന്നൊരാള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ മുന്നില്‍ ധാരാളം വഴികളുണ്ടാകും.

ഒരു അഭിനേതാവാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ടിക് ടോക്കില്‍ അനുകരിക്കരുത് എന്നതാണ്. ഇതൊരു നടന് നെഗറ്റീവ് കോണ്‍ഫിഡന്‍സാണ് ലഭിക്കുന്നത്. അതുപോലെ നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന് സ്വയം വിലയിരുത്താനും സാധിക്കും.

അടിസ്ഥാനപരമായി അഭിനയം എന്നത് നിയങ്ങളുടെ വ്യക്തിത്വമാണ്. ഒരു റോള്‍ കിട്ടിയാല്‍ അഭിനയിച്ചു നോക്കാമെന്ന് പറയുന്ന ചില ആളുകളുണ്ട്. അങ്ങനെ പരീക്ഷിച്ച് നോക്കാന്‍ പറ്റുന്ന ഒന്നല്ല സിനിമ.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.