CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 17 Seconds Ago
Breaking Now

''We shall over come'' ല്‍ ഇന്ന് ദീപക് യതീന്ദ്രദാസിന്റെ ഗാനങ്ങള്‍ ആസ്വദിക്കാം

ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ഫേസ്ബുക്ക് ലൈവിലെത്തി ഏവരും മികച്ച പെര്‍ഫോമന്‍സ് ആസ്വദിക്കുക.

''We shall over come'' ഫേസ്ബുക്ക് ലൈവില്‍ യുവ ഗായകന്‍ ദീപക് യതീന്ദ്രദാസ് എത്തുന്നു. സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ നിന്നും ഉയര്‍ന്നു വന്ന ഗായകനാണ് ദീപക് യതീന്ദ്രദാസ്, കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നിന്നും യുകെയില്‍ എത്തിയ ദീപക് ദാസ് , 2000,2001,2002, വര്‍ഷങ്ങളില്‍ കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ CBSE വിഭാഗത്തില്‍ തുടര്‍ച്ചയായി കലാപ്രതിഭ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കര്‍ണാടിക് സംഗീതത്തിലും, ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നേടിയിട്ടുള്ള ദീപക് നിരവധി സംഗീത ആല്‍ബങ്ങളിലൂടെയും സ്‌റ്റേജ് ഷോ കളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് .

പ്രശസ്ത സംഗീത സംഗീത സംവിധായകന്‍ M ജയചദ്രന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ദീപക് ഉച്ചയ്ക്ക് രണ്ടു മണിക്ക് ദീപക് WE SHALL OVERCOME Liveല്‍ എത്തുന്നു, എല്ലാവരും ആസ്വദിക്കുക.

 

രാഹുല്‍ സത്യനാഥിന്റെ ഗാനങ്ങള്‍ ആസ്വദിക്കാം..




കൂടുതല്‍വാര്‍ത്തകള്‍.