CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 40 Seconds Ago
Breaking Now

We shall overcome ലൈവില്‍ ഇന്റര്‍നാഷണല്‍ സോളോ മ്യൂസിക് പെര്‍ഫോമന്‍സുമായി ചാള്‍സ് ആന്റണി; ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്‌ക്കൊപ്പം സ്പാനിഷ് ഗാനങ്ങള്‍ പാടിയ ചാള്‍സിന്റെ പെര്‍ഫോമന്‍സ് വ്യത്യസ്തമാകും

വീണ്ടുമൊരു ഞായറാഴ്ച എത്തിയിരിക്കുന്നു. യുകെ ലോക്ക്ഡൗണ്‍ ഇളവുകളിലേക്ക് കടക്കുന്നതിന് മുന്‍പുള്ള ഈ ഞായറാഴ്ച We shall overcome ലൈവില്‍ എത്തുന്നത് ഇന്റര്‍നാഷണല്‍ സോളോ മ്യൂസിക് പെര്‍ഫോര്‍മര്‍ ചാള്‍സ് ആന്റണിയാണ്. 

ഉച്ചയ്ക്ക് 2 മണി മുതല്‍ We shall overcome ഫേസ്ബുക്ക് പേജില്‍ ചാള്‍സ് ആന്റണിയുടെ പരിപാടി ആസ്വദിക്കാം. 16 വിദേശ ഭാഷകളില്‍ പാടാന്‍ കഴിവുള്ള കലാകാരന്‍ കൂടിയാണ് കൊച്ചിയില്‍ നിന്നുള്ള ചാള്‍സ് ആന്റണി. പഴയ ഇംഗ്ലീഷ് ക്ലാസിക്കുകള്‍ക്ക് പുറമെ മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകളിലും ഗിറ്റാര്‍, മൗത്ത് ഓര്‍ഗന്‍ എന്നിവ ഉപയോഗിച്ച് അദ്ദേഹത്തിന് പാടാനാകും. 

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കൊപ്പം കേരളത്തിലും, കൊല്‍ക്കത്തയിലും സ്പാനിഷ് ഗാനങ്ങള്‍ ആലപിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് ചാള്‍സ്. ബിബിസി, ഓസ്‌ട്രേലിയന്‍ റേഡിയോ തുടങ്ങിയവര്‍ ഇദ്ദേഹത്തോടൊപ്പം അഭിമുഖങ്ങളും നടത്തിയിട്ടുണ്ട്. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം പ്രൈവറ്റ് ഷോകളും ചാള്‍സ് നടത്തിയിട്ടുണ്ട്. ഇന്‍സ്ട്രുമെന്റലിന് പുറമെ വോക്കല്‍ പെര്‍ഫോമന്‍സുമായി ചാള്‍സ് ലൈവില്‍ എത്തുമ്പോള്‍ നിങ്ങളും ആസ്വദിക്കാന്‍ കൂടെയുണ്ടാവുക. 

---------------------------------------------------

ഇന്നലെ ശ്രേയ ദേവനാഥും, പ്രവീണ്‍ സ്പര്‍ശും അവതരിപ്പിച്ച വയലിന്‍, മൃദംഗ താളലയം ഇവിടെ ആസ്വദിക്കാം




കൂടുതല്‍വാര്‍ത്തകള്‍.