CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 1 Minutes 59 Seconds Ago
Breaking Now

കലാ കായിക പരിപാടികളുമായി ഏവരും ഒത്തുകൂടി, ബ്രാക്ക്‌നെല്‍ ഓണാഘോഷം ഗംഭീരമാക്കി

വൈകിട്ട് ഡിജെയും അരങ്ങേറി

ബ്രാക്ക്‌നെല്‍ ഓണം 2026 വിപുലമായ പരിപാടികളോടെ നടന്നു. പാരമ്പര്യവും കൂട്ടായ്മയും ആഘോഷമാക്കുന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍, ഓണസദ്യ, വിനോദ മത്സരങ്ങള്‍ എന്നിവയും മാറ്റുകൂട്ടി.

രാവിലെ 11 മണിയോടെ സാംസ്‌കാരിക പരിപാടികള്‍ക്ക് തുടങ്ങി. പതിവില്‍ നിന്ന് വ്യത്യസ്തമായി കുഞ്ഞു മാവേലിയുടെ വരവ് ഓണാഘോഷത്തിലെ വ്യത്യസ്തത നിറഞ്ഞ അനുഭവമായി. തിരുവാതിര, കുട്ടികളുടെ നൃത്തപരിപാടികള്‍, മോഹിനിയാട്ടം, ഭരതനാട്യം, ഫാഷന്‍ ഷോ, ഗ്രൂപ്പ് സോങ് എന്നിങ്ങനെ ഒട്ടേറെ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.അപര്‍ണ്ണ സൗപര്‍ണിക പരിപാടിയുടെ അവതാരകയായിരുന്നു.

രുചികരമായ ഓണസദ്യയും ഒരുക്കിയിരുന്നു.തുടര്‍ന്ന് വിവിധ ഓണക്കളികളും മത്സരങ്ങളും അരങ്ങേറും. മലയാളം ക്വിസ്, മിഠായി പെറുക്കല്‍, സുന്ദരിക്ക് പൊട്ടുകുത്തല്‍ മ്യൂസിക്കല്‍ ചെയര്‍ തുടങ്ങി ഒട്ടേറെ മത്സരങ്ങള്‍ നടന്നു.

വൈകിട്ട് ഡിജെയും അരങ്ങേറി.''Together in Tradition - Stronger as a Community' എന്ന സന്ദേശത്തോടെയാണ് ബ്രാക്ക്‌നെല്‍ ഓണം 2026 സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ പാരമ്പര്യവും മലയാളി കൂട്ടായ്മയുടെ ആവേശവും ഒരുമിപ്പിക്കുന്ന ആഘോഷമായി പരിപാടി മാറി. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറാണ്.




കൂടുതല്‍വാര്‍ത്തകള്‍.