CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 12 Seconds Ago
Breaking Now

ബോയ് ഫ്രണ്ടിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ല ; ഈ വര്‍ഷം തന്നെ മറ്റൊരു വിവാഹം ഉണ്ടാകുമെന്ന് സഞ്ജന ഗല്‍റാണി

തന്റെ വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് സഞ്ജന ഗല്‍റാണി. ഈ വര്‍ഷം തന്നെ വിവാഹിതയാകുമെന്നാണ് സഞ്ജന പറയുന്നത്. തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടെന്നും എന്നാല്‍ അയാളെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് നടി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.

ഏത് തീരുമാനത്തിനും കുടുംബത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും സഞ്ജന പറഞ്ഞിരുന്നു. ഇതോടെ സഞ്ജനയുടെ വിവാഹ വിശേഷങ്ങള്‍ ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് ഭീതിയൊക്കെ മാറിയ ശേഷം മാത്രമേ വിവാഹം ഉണ്ടാവുകയുള്ളൂ എന്നും സഞ്ജന പറഞ്ഞിരുന്നു.

സഞ്ജന പങ്കെടുത്ത 'മുജ്‌സേ ശാദി കരോഗേ' എന്ന റിയാലിറ്റി ഷോയിലും നടി ശ്രദ്ധ നേടിയിരുന്നു. ഷോയില്‍ പങ്കെടുത്ത നടനും മോഡലുമായ പാറസ് ഛബ്രയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് സഞ്ജന നേരത്തെ വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.