CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 3 Minutes 28 Seconds Ago
Breaking Now

ഇവര്‍ കൊറോണയേക്കാള്‍ വലിയ വൈറസുകള്‍; ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ മരണത്തെ പരിഹസിച്ച് വീഡിയോ പോസ്റ്റ് ചെയ്ത മൂന്ന് ബ്രിട്ടീഷ് കൗമാരക്കാര്‍ അറസ്റ്റില്‍; വംശീയവിദ്വേഷം പടര്‍ത്താനുള്ള ശ്രമമെന്ന് ആരോപണം; പ്രതിഷേധം ആളിക്കത്തുന്നു

ലണ്ടന്‍, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധം കനക്കുമ്പോഴാണ് മൂന്ന് കൗമാരക്കാര്‍ സംഭവത്തെ പരിഹസിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്

മിനെസോട്ടയില്‍ പോലീസ് കൊലപ്പെടുത്തിയ കറുത്ത വംശജനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് നേരിട്ട ദുരന്തത്തെ പരിഹസിച്ച് വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്ത മൂന്ന് ബ്രിട്ടീഷ് കൗമാരക്കാര്‍ക്ക് കുരുക്ക്. കൊലപാതകത്തെ പരിഹസിച്ച് സ്‌നാപ്ചാറ്റ് വീഡിയോ ചെയ്തത് വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കി ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ടൈന്‍ & വെയറിലെ ഗേറ്റ്‌സ്ഹീഡില്‍ നിന്നുള്ളവരാണ് ഈ മൂവര്‍ സംഘം. 

46-കാരനായ ഫ്‌ളോയ്ഡ് നിരായുധനായി കീഴടങ്ങി കിടക്കുമ്പോഴാണ് പോലീസ് സംഘം കഴുത്തില്‍ കുത്തിയിരുന്നതോടെ ജീവന്‍ പൊലിഞ്ഞത്. ഈ കൊല പുനരാവിഷ്‌കരിച്ച പ്രതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദം ആളിപ്പടര്‍ന്നത്. പോലീസുകാരനായ ഡെറെക് ഷോവിന്‍ കഴുത്തില്‍ നിരവധി മിനിറ്റ് കുത്തിയിരുന്നതോടെയാണ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്. യുഎസില്‍ കലാപങ്ങള്‍ക്ക് വഴിയൊരുക്കിയ ഈ സംഭവത്തില്‍ യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിഷേധവും ശക്തമാണ്. 

ലണ്ടന്‍, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധം കനക്കുമ്പോഴാണ് മൂന്ന് കൗമാരക്കാര്‍ സംഭവത്തെ പരിഹസിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിച്ചതോടെ ഇവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി. ഇവര്‍ക്ക് വധഭീഷണി ഉള്‍പ്പെടെ ലഭിച്ചതോടെയാണ് പോലീസ് പ്രൊട്ടക്ഷനിലേക്ക് മാറ്റിയത്. നോര്‍ത്തംബ്രിയ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കി ഇവരെ അറസ്റ്റ് ചെയ്തതായി ഒരു വക്താവ് വെളിപ്പെടുത്തി. 

19 വയസ്സുള്ള രണ്ട് പേരും, ഒരു 18-കാരനുമാണ് സംഭവത്തില്‍ അറസ്റ്റിലായയെന്ന് പോലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സോഷ്യല്‍ മീഡിയ പോസ്റ്റ് ഏറെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടക്കുന്നതായി അവര്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.