CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 27 Minutes 50 Seconds Ago
Breaking Now

ത്രേസ്യാമ്മ വിന്‍സണ് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരാജ്ഞലികള്‍

പ്രെസ്റ്റന്‍: ലണ്ടന്‍ ബ്രോംലിയില്‍ നിര്യാതയായ ത്രേസ്യാമ്മ വിന്‍സന്റെ (71) നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു. ലണ്ടന്‍ സെന്റ് മാര്‍ക്ക് മിഷനിലെ ഇടവകാംഗമായ ജൂലി വിനോയുടെ മാതാവാണ് പരേത. മാതാവിന്റെ ആകസ്മിക വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിനായി പ്രാര്‍ത്ഥിക്കുകയും  കുടുംബാംഗങ്ങളുടെ  ദുഃഖത്തില്‍ രൂപതാകുടുംബം  ഒന്നടങ്കം പങ്കുചേരുകയും പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി  രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. മാതാവിന്റെ വേര്‍പാടില്‍ വേദനിക്കുന്ന മക്കളെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും സെന്റ് മാര്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട് അറിയിച്ചു. 

കഴിഞ്ഞ നവംബറില്‍ മക്കളെ സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നെത്തിയതാണ് മരണമടഞ്ഞ ത്രേസ്യാമ്മ വിന്‍സന്‍. പനി ബാധിച്ച് ഏപ്രില്‍ മാസത്തില്‍ ഓര്‍പ്പിങ്ടണ്‍ പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ത്രേസ്യാമ്മക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിക്കുകയും  അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി വെന്റിലേറ്ററിലായിരുന്ന ഇവര്‍ക്ക് ഞായറാഴ്ച അസുഖം മൂര്‍ച്ഛിക്കുകയും   അന്ത്യം സംഭവിക്കുകയും ആയിരുന്നു. 

എറണാകുളം എളമക്കര മഠത്തിപ്പറമ്പില്‍ ഊക്കന്‍ കുടുംബാംഗമായ പരേതനായ വിന്‍സണാണ് ഭര്‍ത്താവ്. മാമംഗലം സെന്റ് ആന്റണീസ് പള്ളി ഇടവകാംഗമാണ്. കടമക്കുടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലായിരുന്നു. മക്കള്‍: ലിന്‍ഡ, ജൂലി. മരുമക്കള്‍ ജേക്കബ് വടക്കേല്‍, വിനോ ജോസ് കണംകൊമ്പില്‍. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.