CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 19 Minutes 20 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ അവസരം . രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ ആദ്യ പ്രാക്ടീസ് ടെസ്റ്റിന് യോഗ്യത നേടിയത് ആയിരത്തിയഞ്ഞൂറോളം കുട്ടികള്‍

പ്രെസ്റ്റന്‍ . ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ   ബൈബിള്‍ അപ്പോസ്റ്റലേറ്റ് നടത്തുന്ന ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് പേര്  നിര്‍ദേശ്ശിക്കാന്‍ അവസരം . ബൈബിള്‍ സംബന്ധിയായ  സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത് .പേരുകള്‍ നിര്‍ദേശിക്കേണ്ട അവസാന തിയതി ജൂണ്‍ 10  ആയിരിക്കും.  പേര് നിര്‍ദേശിക്കുന്നവര്‍  അവരുടെ മുഴുവന്‍ പേര് , മിഷന്‍/ ഇടവക എന്നിവ കൃത്യമായി ചേര്‍ത്തിരിക്കണം . മത്സരത്തോടൊപ്പം നിങ്ങള്‍ തിരെഞ്ഞെടുത്ത പേരിന്റെ അര്‍ത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കല്‍ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളില്‍ പ്രതിപാതിച്ചിരിക്കണം . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം .   നിങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ bibleapostolate@csmegb.org എന്ന ഇമെയിലില്‍ അയക്കുക  ഈമെയിലില്‍ സബ്‌ജെക്ട് csmegbonline Bible quiz എന്ന് ചേര്‍ത്തിരിക്കണം .ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ ആയിരത്തിയഞ്ഞൂറോളം കുട്ടികള്‍ ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റില്‍ യോഗ്യത നേടിയത്  . ജൂണ്‍  10 ആണ് ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി . ജൂണ്‍  6 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും . പതിമൂന്നാം തിയതി മുതല്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും . അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെയും  വികാരിജനറാള്‍മാരുടെയും  മറ്റു വൈദീകരുടെയും  അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിള്‍ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ് .   രജിസ്റ്റര്‍ ചെയ്തിട്ടുള്ള  കുട്ടികള്‍ക്കുള്ള യൂസര്‍ നെയിമും പാസ്!വേര്‍ഡും അവരുടെ രെജിസ്റ്റഡ് ഇമെയിലില്‍ ഈ ദിവസങ്ങളില്‍ ലഭിക്കും . മത്സരത്തില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങളും ഈ വെബ്‌സൈറ്റ്  http://smegbbiblekalotsavam.com/?page_id=595 സന്ദര്‍ശിക്കുകയോ ബൈബിള്‍ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിള്‍ ക്വിസ്. പി ആര്‍. ഓ .ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.