CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 54 Minutes 48 Seconds Ago
Breaking Now

ആയിരത്തില്‍ ഒരുവന്‍! ഇംഗ്ലണ്ടില്‍ 1000 പേരില്‍ ഒരാള്‍ക്ക് വീതം കൊറോണ ഇന്‍ഫെക്ഷന്‍ പിടിപെട്ടതായി ഒഎന്‍എസ്; 40,261 മരണങ്ങളുമായി അമേരിക്കയ്ക്ക് പിന്നില്‍ സ്ഥാനം പിടിച്ച് ബ്രിട്ടന്‍; നോര്‍ത്ത് വെസ്റ്റിലും, സൗത്ത് വെസ്റ്റിലും ആര്‍-റേറ്റ് ഒന്നിന് മുകളില്‍?

മാര്‍ച്ച് 23ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യം കഴിഞ്ഞ ആഴ്ചയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്

മെയ് മാസത്തിലെ അവാസാന രണ്ട് ആഴ്ചകൡ കൊറോണാവൈറസിന് പോസിറ്റീവായി കണ്ടെത്തിയ ഏകദേശം 53,000 ആളുകളില്‍ കാല്‍ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങള്‍ കണ്ടതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. 2020 മെയ് 17 മുതല്‍ മെയ് 30 വരെയുള്ള സമയങ്ങളില്‍ ജനസംഖ്യയിലെ 0.1 ശതമാനത്തിന് കൊവിഡ്-19 പിടിപെട്ടിരുന്നു. ഇത് ഇംഗ്ലണ്ടില്‍ ഏകദേശം 53,000 പേരായി കണക്കാക്കാം, ഒഎന്‍എസ് പറയുന്നു. 

കൊറോണ പോസിറ്റീവായി കണ്ടെത്തിയവരില്‍ 29 ശതമാനം പേര്‍ക്ക് മാത്രമാണ് ഏതെങ്കിലും സമയത്ത് ലക്ഷണങ്ങള്‍ കണ്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ 56 മില്ല്യണാണ് ജനസംഖ്യ. 40,261 പേരുടെ മരണങ്ങളുമായി യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ദുരന്തം ഏറ്റുവാങ്ങിയ രാജ്യമായി ബ്രിട്ടന്‍ ഇടംനേടിക്കഴിഞ്ഞു. വൈറസ് മുന്നേറ്റം കുറിയ്ക്കുന്ന അമേരിക്ക മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. 

മാര്‍ച്ച് 23ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യം കഴിഞ്ഞ ആഴ്ചയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ ചെറിയ കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തി തുടങ്ങി. ഒഎന്‍എസ് പഠനം അനുസരിച്ച് പത്ത് മുതിര്‍ന്നവരില്‍ നാല് പേര്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് സുരക്ഷിതമായി തോന്നുന്നത്. ഇംഗ്ലണ്ടില്‍ മൂന്നില്‍ രണ്ട് രക്ഷിതാക്കളും മക്കളെ സ്‌കൂളിലേക്ക് അയയ്ക്കുന്നതില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. 

ഇതിനിടെയാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനത്തില്‍ കൊവിഡ് രോഗി വൈറസ് പകരുന്ന ആര്‍-റേറ്റ് നോര്‍ത്ത് വെസ്റ്റിലും, സൗത്ത് വെസ്റ്റിലും അപകടനിലയ്ക്ക് മുകളിലാണെന്ന് കണ്ടെത്തിയത്. ബ്രിട്ടന്‍ മറ്റൊരു പ്രതിസന്ധിയിലേക്ക് പോകാതിരിക്കാന്‍ ആര്‍-റേറ്റ് ഒന്നില്‍ താഴെയായി നിലനിര്‍ത്തണം.  




കൂടുതല്‍വാര്‍ത്തകള്‍.