CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 44 Seconds Ago
Breaking Now

പ്രിയ ബിജിയച്ചന് സമര്‍പ്പണവുമായി യുകെയിലെ യാക്കോബായ സഭയുടെ സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനം ; തുടക്കം ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയുടെ സ്മരണാഞ്ജലിയോടെ...

സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനം അച്ചന്റെ സ്മരണാര്‍ത്ഥം മൂന്നു പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്

ബിജിയച്ചന്‍ ഏവരേയും വിട്ടുപിരിഞ്ഞിട്ട് 40 ദിവസം കഴിയുന്ന വേളയില്‍ അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്ന സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനം അച്ചന്റെ സ്മരണാര്‍ത്ഥം മൂന്നു പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

സ്മരണാഞ്ജലിയെന്ന പേരില്‍ MJSSA യുകെയും ബ്രിസ്‌റ്റോള്‍ യല്‍ദോ  മോര്‍ ബസേലിയോസ് യാക്കോബായ പള്ളിയും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഈ പരിപാടി ജൂണ്‍ 22 മുതല്‍ ജൂലൈ 12 വരെയാണ് നടക്കുന്നത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പരിപാടി. അഞ്ച് മിനിറ്റില്‍ താഴെയുള്ള പാട്ടുകളാണ് ഇതിലേക്ക് പാടി അയക്കേണ്ടത്. എല്ലാ ഗാനങ്ങളും ബ്രിസ്റ്റോള്‍ പള്ളിയുടേയും MJSSA യുകെയുടെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യുന്നതായിരിക്കും.

തുടര്‍ന്ന് വരും ദിവസങ്ങളില്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ യുവതലമുറയ്ക്ക് വേണ്ടി അച്ചന്റെ പേരില്‍ ഉപന്യാസ മത്സരം ഒരുക്കുന്നുണ്ട്. കൂടാതെ MJSSAയുകെയും മാഞ്ചസ്റ്റര്‍ സെന്റ് മേരിസ് പള്ളിയും ചേര്‍ന്ന് അച്ചന്റെ ഓര്‍മ്മയ്ക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ഇടവകകളുടെ സഹകരണമാണ് എല്ലാ പരിപാടിയിലേക്കും പ്രതീക്ഷിക്കുന്നത്.

വാര്‍ത്ത അയച്ചത് ജിനേഷ് ബേബി




കൂടുതല്‍വാര്‍ത്തകള്‍.