CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 23 Seconds Ago
Breaking Now

ജീവന്‍ നഷ്ടപ്പെടാതെ കാത്ത് എന്‍എച്ച്എസ് ട്രസ്റ്റുകള്‍; ഒരാഴ്ചയായി കൊറോണയ്ക്ക് ഇരകളെ കൊടുക്കാതെ ഇംഗ്ലണ്ടിലെ പകുതിയോളം എന്‍എച്ച്എസ് ട്രസ്റ്റുകള്‍; തുടര്‍ച്ചയായ നാലാം ദിവസവും ആശ്വസിച്ച് സ്‌കോട്ട്‌ലണ്ട്; 25 പേരുടെ മരണങ്ങള്‍ രേഖപ്പെടുത്തി ബ്രിട്ടന്‍

റെക്‌സാമിലെ റൊവാന്‍ ഫുഡ്‌സിലാണ് കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്

ബ്രിട്ടനില്‍ കൊറോണാവൈറസ് ബാധിച്ച് 25 പേരുടെ മരണം കൂടി സ്ഥിരീകരിച്ച് അധികൃതര്‍. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ പകുതിയും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരണങ്ങള്‍ ഒഴിവാക്കിയെന്ന ആശ്വാസ വാര്‍ത്തയും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. സ്‌കോട്ട്‌ലണ്ടില്‍ തുടര്‍ച്ചയായ നാലാം ദിവസവും മരണങ്ങള്‍ ഇല്ലാതെ കടന്നുപോയി. ലാബില്‍ സ്ഥിരീകരിച്ച മരണങ്ങളുടെ ഔദ്യോഗിക കണക്ക് പ്രകാരം 43,575 പേര്‍ മരിച്ചെന്നാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. എന്നാല്‍ 55,000 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് മറ്റ് കണക്കുകള്‍. 

ഏഴ് ദിവസത്തെ ശരാശരി മരണസംഖ്യ ഇപ്പോള്‍ 117 ആയെന്നാണ് കണക്ക്. വൈറസിന്റെ സ്വാധീനം കുറയുന്നുവെന്ന് തന്നെയാണ് ഇതോടെ വ്യക്തമാകുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണ് എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ പകുതിയോളം ആശുപത്രികളും കൊവിഡ്-19 മരണങ്ങള്‍ ഇല്ലാതെ കഴിഞ്ഞ ആഴ്ച പിടിച്ചുനിന്നെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 48 മണിക്കൂറില്‍ 84 ശതമാനം ട്രസ്റ്റിലും കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. 

ഇതിനിടെയാണ് ലെസ്റ്ററില്‍ ലോക്ക്ഡൗണ്‍ വീണ്ടും ആരംഭിക്കുന്നത്. നഗരത്തില്‍ ഇംഗ്ലീഷ് സംസാരിക്കാത്ത ആളുകളുമായി ആശയവിനിമയത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ലേബര്‍ സിറ്റി കൗണ്‍സിലര്‍ രതിലാല്‍ ഗോവിന്ദ് പറയുന്നു. ഇവിടുത്തെ ജനസംഖ്യയില്‍ 28 ശതമാനം ഇന്ത്യന്‍ പാരമ്പര്യമുള്ളവരാണ്. 21 ശതമാനം കറുത്തവരും, മറ്റ് ഏഷ്യന്‍ വിഭാഗക്കാരുമാണ്. ലോക്ക്ഡൗണിന് ഇടയിലും യുവാക്കളായ ഏഷ്യന്‍ വംശജര്‍ പലയിടത്തും ഒത്തുകൂടിയിരുന്നതായി എവിംഗ്ടണ്‍ വാര്‍ഡിലെ കൗണ്‍സിലറായ ഗോവിന്ദ് വ്യക്തമാക്കി. ഗുജറാത്തി പറഞ്ഞ് ഇവരെ പിരിച്ചുവിടേണ്ടിയും വന്നിരുന്നു. 

സെയിന്‍സ്ബറീസ്, ആസ്ദ എന്നിവിടങ്ങളിലേക്ക് സപ്ലൈ നടത്തുന്ന ഫുഡ് പ്രൊസസിംഗ് കമ്പനിയിലെ 166 ജീവനക്കാര്‍ കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചതോടെ ബാക്കിയുള്ള 300 ജീവനക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍. റെക്‌സാമിലെ റൊവാന്‍ ഫുഡ്‌സിലാണ് കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആയിരത്തോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷിതത്വം നല്‍കാത്തതിന് പ്രതിഷേധങ്ങള്‍ നടന്ന് മൂന്ന് മാസം പിന്നിടുമ്പോഴാണ് കൊറോണ പടര്‍ന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.