CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 15 Seconds Ago
Breaking Now

ലെസ്റ്ററിന് പിന്നാലെ ഈ 36 മേഖലകളും ലോക്കല്‍ ലോക്ക്ഡൗണിലേക്കോ? കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ കൊറോണ കേസുകള്‍ കുതിച്ചുയര്‍ന്ന ഈ ഇടങ്ങളിലാണോ നിങ്ങളുടെ താമസം? ഹാവറിംഗും, വില്‍റ്റ്ഷയറും അപകടത്തിന് തൊട്ടടുത്ത്!

ലെസ്റ്ററില്‍ ഇംഗ്ലീഷ് സംസാരിക്കാത്ത ഇന്ത്യന്‍ വംശജരാണ് പ്രധാന പ്രശ്‌നമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

യുകെയില്‍ ലോക്കല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ മേഖലയായി ലെസ്റ്റര്‍ മാറിയതിന് പിന്നാലെ ഇംഗ്ലണ്ടിലെ മറ്റ് 36 മേഖലകളില്‍ കൂടി വൈറസ് മുന്നേറ്റം കുറിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ടാണ് 36 അതോറിറ്റികള്‍ അപകടകരമായ നിലയിലേക്ക് നീങ്ങിയതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കണക്കുകള്‍ വ്യക്തമാക്കി. ലണ്ടന്‍ ബറോയായ ഹാവറിംഗും, വില്‍റ്റ്ഷയര്‍ കൗണ്ടി അപ്പാടെയും കൊവിഡ്-19 കുതിപ്പില്‍ മുന്നിലുണ്ട്. ഇവിടെ മാത്രം 300 ശതമാനം വര്‍ദ്ധനവാണ് കൊവിഡ്-19 ഇന്‍ഫെക്ഷനുകളില്‍ രേഖപ്പെടുത്തിയത്. 

ലെസ്റ്ററില്‍ 5 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ 13-19 വരെ 39 കേസുകള്‍ ഏഴ് ദിവസം കടന്നപ്പോള്‍ 41-ലേക്ക് ഉയര്‍ന്നു. മറ്റ് ലോക്കല്‍ അതോറിറ്റികളുമായി താരതമ്യം ചെയ്യുമ്പോള്‍ ലെസ്റ്ററില്‍ ആഴ്ചയിലെ വളര്‍ച്ച ചെറിയ ശതമാനം മാത്രമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തെളിയിക്കുന്നു. കഴിഞ്ഞ ദിവസമാണ് 330,000 പേര്‍ താമസിക്കുന്ന ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് നഗരത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ നീട്ടി മാറ്റ് ഹാന്‍കോക് പ്രസ്താവന ഇറക്കിയത്. നഗരത്തിലെ ഇംഗ്ലീഷ് സംസാരിക്കാത്ത ഇന്ത്യന്‍ വംശജരാണ് പ്രധാന പ്രശ്‌നമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ പോലീസ് കര്‍ശനമായി നടപ്പാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആഴ്ചയില്‍ കേസുകള്‍ കുതിക്കുന്ന കാര്യത്തില്‍ മറ്റ് 36 മേഖലകള്‍ കൂടി അപകടത്തിന്റെ മുനമ്പിലുണ്ട്. ഹാവറിംഗ്, വില്‍റ്റ്ഷയര്‍, വാന്‍ഡ്‌സ്‌വര്‍ത്ത്, ഗ്ലോസ്റ്റര്‍, ഡോങ്കാസ്റ്റര്‍, ഈലിംഗ്, ഹാമര്‍സ്മിത്ത് & ഫുള്‍ഹാം, പ്ലൈമൗത്ത്, വെസ്റ്റ്മിന്‍സ്റ്റര്‍, ബാര്‍ക്കിംഗ് & ഡാഗെന്‍ഹാം എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ വൈറസ് വീണ്ടും കുതിച്ചാല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ തിരികെയെത്തുമെന്ന് നേരത്തെ തന്നെ മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നു. 

സൗത്ത് യോര്‍ക്ക്ഷയറിലെ ഡോങ്കാസ്റ്ററിലാണ് കൊറോണ കേസുകളില്‍ ഏറ്റവും വലിയ കുതിപ്പ് സംഭവിച്ചിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് 11-ല്‍ നിന്നും 32 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ലണ്ടന്‍ ബറോകളായ ഹാമര്‍സ്മിത്ത് & ഫുള്‍ഹാം (7ല്‍ നിന്നും 18), ഈലിംഗ് (5-ല്‍ നിന്നും 14) എന്നിവിടങ്ങളിലും കേസുകള്‍ കൂടിയിട്ടുണ്ട്. ലണ്ടനിലെ 13 ബറോകളിലും ഇതുതന്നെയാണ് സ്ഥിതി. ഇന്‍ഫെക്ഷന്‍ കുറയുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ കഥ പറയുമ്പോഴും ചില മേഖലകള്‍ ഇതിന് വിരുദ്ധമായ നിലയില്‍ മുന്നേറുന്നത് ആശങ്കയാകുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.