CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 34 Minutes 7 Seconds Ago
Breaking Now

സെറ്റുകളില്‍ കസേര അനുവദിക്കില്ല, ഇരുന്നാല്‍ ജോലി ചെയ്യില്ലെന്നാണ് വാദം ; ആന്‍

ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ടെനറ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കോവിഡ് വ്യാപനത്തെതുടര്‍ന്ന്  ജൂലൈ 17ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം പിന്നീട് ജൂലൈ 31ലേക്ക് നീട്ടിയിരുന്നു. ഒടുവില്‍ ഓഗസ്റ്റ് 12ന് ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ഇപ്പോഴിതാ നടി ആന്‍ ഹാതവേ ക്രിസ്റ്റഫറിന്റെ സംവിധാന രീതികളെക്കുറിച്ച് തുറന്നുപറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു. ക്രിസ്റ്റഫറിന്റെ സെറ്റുകളില്‍ കസേരകള്‍ അനുവദിക്കില്ലെന്നും അതിന് അദ്ദേഹത്തിന് ഒരു കാരണമുണ്ടെന്നും ആന്‍ പറഞ്ഞു. '

അദ്ദേഹം കസേരകള്‍ അനുവദിക്കില്ല, കസേരകള്‍ ഉണ്ടെങ്കില്‍ ആളുകള്‍ ഇരിക്കും എന്നതാണ് അതിന്റെ കാരണം. അവര്‍ ഇരിക്കുകയാണെങ്കില്‍ അവര്‍ ജോലിചെയ്യില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം', താരം പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.