CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 28 Minutes 57 Seconds Ago
Breaking Now

പണിപാളി തുടങ്ങിയിട്ടുണ്ട്! കൊവിഡ്-19 ആര്‍ റേറ്റ് ലണ്ടനില്‍ ഉള്‍പ്പെടെ 1-ന് മുകളില്‍; മുന്നറിയിപ്പുമായി സേജ് ഉപദേശകര്‍; മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ്, സൗത്ത് ഈസ്റ്റ്-വെസ്റ്റ് മേഖലകളും ജാഗ്രതയില്‍; 137 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ച് യുകെ

ലണ്ടനിലും, സൗത്ത് വെസ്റ്റിലും കൊറോണാവൈറസ് മഹാമാരി പ്രതിദിനം 2 ശതമാനം വെച്ച് വളരുകയാണ്

ലോക്ക്ഡൗണ്‍ ഇളവുകള്‍ ആസ്വദിക്കുമ്പോഴും ജാഗ്രതയില്‍ ഒരു കുറവും വരുത്തരുതെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍. ലണ്ടനിലെ ആര്‍ റേറ്റ് ഒന്നിന് മുകളിലേക്ക് നീങ്ങിയതോടെയാണ് പ്രതീക്ഷിച്ച വേഗതയില്‍ വൈറസ് അടങ്ങുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയത്. ഓരോ കൊവിഡ്-19 രോഗിയും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ നിരക്കായ ആര്‍ റേറ്റ് യുകെയില്‍ 0.7 മുതല്‍ 0.9 വരെയായി നിലനില്‍ക്കുന്നു. എന്നാല്‍ ലണ്ടനില്‍ ഇത് 1.1 ആണെന്നതിന് പുറമെ മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ്, യോര്‍ക്ക്ഷയര്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ 1 ആയെന്നും സേജ് സമ്മതിക്കുന്നു. 

യുകെയില്‍ വൈറസിന്റെ വളര്‍ച്ചാനിരക്ക് 0 ശതമാനത്തിലാണെന്ന് വ്യത്യസ്തമായ കണക്കുകള്‍ സ്ഥിരീകരിക്കുന്നു, അതായത് സ്ഥിരത കൈവരിച്ചെന്ന് തന്നെ. എന്നാല്‍ ലണ്ടനിലും, സൗത്ത് വെസ്റ്റിലും കൊറോണാവൈറസ് മഹാമാരി പ്രതിദിനം 2 ശതമാനം വെച്ച് വളരുകയാണ്. 137 പേരുടെ കൊവിഡ്-19 മരണങ്ങളാണ് ബ്രിട്ടന്‍ ഒടുവിലായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലാബില്‍ സ്ഥിരീകരിച്ച ആകെ മരണസംഖ്യ 44,000 കടന്നു. കഴിഞ്ഞ മാസം മരണസംഖ്യ താഴ്ന്ന നിലയില്‍ ജൂലൈയില്‍ പ്രതിദിന മരണങ്ങള്‍ കുറയുന്നില്ലെന്ന് ഔദ്യോഗിക കണക്കും വ്യക്തമാക്കി. 

ജൂണ്‍ മധ്യത്തില്‍ ആഴ്ചതോറും 30 ശതമാനം വരെ കുറവാണ് മരണനിരക്കില്‍ സംഭവിച്ചിരുന്നത്. ഇളവുകള്‍ വരുന്നതോടെ രണ്ടാം ഘട്ട വ്യാപനം സംഭവിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. നിലവില്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ ഏത് ഭാഗത്തും സംഭവിക്കാം. എന്നാല്‍ ദേശീയ ലോക്ക്ഡൗണ്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയാല്‍ മാത്രമാണ് വീണ്ടും എത്തുകയെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. 284,276 പോസിറ്റീവ് കേസുകളാണ് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം യുകെയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇതിനിടെ മധ്യ ഏപ്രില്‍ സമയത്ത് പ്രതിസന്ധി മൂര്‍ച്ഛിച്ച് നില്‍ക്കുമ്പോള്‍ ഓരോ മിനിറ്റിലും ഒരു കെയര്‍ ഹോം അന്തേവാസി കൊറോണയ്ക്ക് ഇരയായിരുന്നുവെന്നാണ് ഇംഗ്ലണ്ടിലും, വെയില്‍സിലും നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരം. ഏപ്രില്‍ 12ന് മഹാമാരിയുടെ കറുത്ത ദിനത്തില്‍ 1300 കെയര്‍ ഹോം അന്തേവാസികള്‍ മരിച്ചെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നത്. ആശുപത്രികളിലെ രോഗികള്‍ക്കും, എന്‍എച്ച്എസ് വര്‍ക്കേഴ്‌സിനും മാത്രമായി ടെസ്റ്റുകള്‍ റിസര്‍വ്വ് ചെയ്ത ഘട്ടത്തിലായിരുന്നു ഈ ദുരന്തം. 




കൂടുതല്‍വാര്‍ത്തകള്‍.