CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 52 Minutes 46 Seconds Ago
Breaking Now

സീറോ മലങ്കര കത്തോലിക്കാ സഭ യു കെ റീജിയന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വചന ധ്യാനം ജൂലൈ 4, 5 ശനി ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ

ലണ്ടന്‍ : സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ ക്രമീകരിക്കുന്ന 'കരുണയുടെ കവാടം'   വചന ധ്യാനം ഇന്നും നാളെയും (ജൂലൈ 4, 5 തീയ്യതികളില്‍) നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 4 മുതല്‍ 6 വരെ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തില്‍ Malankara UK യൂട്യൂബ് ചാനലിലൂടെ സംബന്ധിക്കാന്‍ സാധിക്കും. മഹാമാരിയുടെ ദിനങ്ങളിലൂടെ കടന്നുപോകുന്ന  സാഹചര്യത്തില്‍ 'കരുണയുടെ കവാടം  വചന ധ്യാനം' ആശ്വാസവും പ്രത്യാശയും പകര്‍ന്നു നല്‍കും. രണ്ടു ദിവസത്തെ ധ്യാനത്തിന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ജീസസ് മിനിസ്ട്രി ഡയറക്ടര്‍ ബഹു. ഫാ. ബെന്നി നാരകത്തിനാല്‍ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

 യു കെ സമയം വൈകുന്നേരം 4 മുതല്‍ 6 വരെ. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ 9.30 വരെയായിരിക്കും ധ്യാനം ക്രമീകരിച്ചിരിക്കുന്നതെന്നും, ഏവരേയും ധ്യാനത്തില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി മലങ്കര സഭാ യു കെ കോര്‍ഡിനേറ്റര്‍ റവ.ഫാ. തോമസ് മടക്കംമൂട്ടില്‍ അറിയിച്ചു.  

Live tsreaming : YouTube.com/malankarauk

ജോണ്‍സണ്‍ ജോസഫ്

(പി.ആര്‍.ഒ.)

 




കൂടുതല്‍വാര്‍ത്തകള്‍.