CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 21 Seconds Ago
Breaking Now

ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ബ്രിട്ടന്റെ 'ഐശ്വര്യം'; കൊവിഡ്-19 പോരാട്ട മുന്നണിയില്‍ നിന്ന ഇന്ത്യന്‍ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും പുകഴ്ത്തി ബോറിസ് സര്‍ക്കാര്‍; പാരസെറ്റാമോള്‍ തന്ന ഇന്ത്യക്ക് നന്ദി

ഇന്ത്യയില്‍ പരിശീലനം നേടിയ നിരവധി മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്‍എച്ച്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്

ആയിരക്കണക്കിന് കൊറോണാവൈറസ് രോഗികളെ ചികിത്സിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ഏകദേശം 25,000 വരുന്ന ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത് അനുഗ്രഹമായെന്ന് ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റ്. ഇന്ത്യന്‍ പാരമ്പര്യമുള്ള നിരവധി ഡോക്ടര്‍മാരും, നഴ്‌സുമാരും, ഫാര്‍മസിസ്റ്റുകളും അടുത്ത മാസങ്ങളില്‍ മരണമടഞ്ഞിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സേവനത്തില്‍ തിരിച്ചെത്താന്‍ ബ്രിട്ടീഷ് അധികൃതരുടെ ആഹ്വാനം പിന്തുടര്‍ന്ന് നിരവധി പ്രൊഫഷണലുകള്‍ റീ-ജോയിന്‍ ചെയ്തിരുന്നു. 

ഇന്ത്യയില്‍ പരിശീലനം നേടിയ നിരവധി മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്‍എച്ച്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020: കൊവിഡ്-19 ഒരു ഗ്ലോബല്‍ ചലഞ്ചില്‍ വിര്‍ച്വല്‍ അഭിസംബോധന നടത്തവെയാണ് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യക്കൊപ്പം ആഗോള പ്രതികരണത്തിന്റെ ഭാഗമാകുന്നതില്‍ യുകെയ്ക്ക് അഭിമാനമുണ്ട്. എന്‍എച്ച്എസില്‍ 25000 ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഈ പ്രതിസന്ധിയില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ സംഭാവന വലിയ മൂല്യമുള്ളതാണ്, റാബ് കൂട്ടിച്ചേര്‍ത്തു. 

മന്ത്രിമാരായ മാറ്റ് ഹാന്‍കോക്, താരിഖ് അഹമ്മദ്, ലിന്‍ ട്രസ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. പ്രതിസന്ധി കുതിച്ചുയര്‍ന്നപ്പോള്‍ പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള അവശ്യ സപ്ലൈ യുകെയ്ക്ക് കൈമാറിയ ഇന്ത്യന്‍ സര്‍ക്കാരിന് റാബ് നന്ദി അറിയിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിന്‍ പരീക്ഷണം വിജയിക്കുകയും, ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത് വന്‍തോതില്‍ ഉത്പാദിപ്പിക്കാനും കഴിഞ്ഞാല്‍ അസാധാരണ നേട്ടമായിരിക്കും. ഇത് ബ്രിട്ടീഷ്, ഇന്ത്യന്‍ ജനതയ്ക്ക് മാത്രമല്ല, ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനതയ്ക്കും ഉപകരിക്കും, അദ്ദേഹം വ്യക്തമാക്കി. ആഗോള പിന്തുണ ലഭ്യമാക്കാനായി യുകെയും, ഇന്ത്യയും ചേര്‍ന്ന് 200 ബില്ല്യണ്‍ ഡോളര്‍ അടിയന്തര പാക്കേജ് ലഭ്യമാക്കിയ വിഷയവും റാബ് ചൂണ്ടിക്കാണിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.