CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 48 Seconds Ago
Breaking Now

പി. പി മത്തായി യുടെ ദുരൂഹ മരണത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് മലങ്കര ഓര്‍ത്തഡോക്ള്‍സ് സമൂഹം യു കെ യൂറോപ്പ് &ആഫ്രിക്ക

ലണ്ടന്‍ : സീതത്തോട്    കുടപ്പന   വനത്തിലെ നിരീക്ഷണ ക്യാമറ  നശിപ്പിച്ചു എന്ന സംശയത്തില്‍ കുടുംബാഗങ്ങളുടെ കണ്‍മുന്‍മ്പില്‍വച്ചു വനപാലകര്‍    കസ്റ്റഡിയില്‍  എടുത്തു  മണിക്കൂറുകള്‍ക്കുശേഷം  വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ചനിലയില്‍  കണ്ടെത്തിയ കുടപ്പന  പടിഞ്ഞാറേച്ചരുവില്‍ പി. പി മത്തായി (41) യുടെ മരണത്തില്‍ ദുരൂഹത  ഉള്ളതായി  തോന്നുന്നുവെന്നും ഇതിനെ കുറിച്ചു  സമഗ്രവും  നീതിയുക്തവുമായ അന്വേഷണം നടത്താന്‍ അധികാരികള്‍ തയാറായി കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ    യു കെ  യൂറോപ്പ് &ആഫ്രിക്ക ഭദ്രാസനത്തിലുള്ള എം ഓ എസ് അഥവാ മലങ്കര ഓര്‍ത്തഡോക്ള്‍സ് സമൂഹം വാട്ട്‌സ്ആപ്പ് കൂട്ടായ്മ്മ ആവശ്യപ്പെട്ടു. 

      മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി  ക്രിസ്തിയാനി  അസോസിയേഷന്‍ അംഗം കൂടിയായ  പി. പി മത്തായി യുടെ വേര്‍പാടിലൂടെ  ഭാര്യയും , 2 മക്കളും  , വാര്‍ധ്യക്യത്തിലായ അമ്മയും  ,രോഗിയായ സഹോദരിയും അടങ്ങുന്ന       ചെറു കുടുംബത്തിന്റെ അത്താണിയെയാണ്    വന  പാലകരുടെ  ക്രൂര കൃത്യത്തിലൂടെ കുടുംബത്തിന് കുടുംബത്തിന് നഷ്ടമായത്.

         പരേതന്റെ  വേര്‍പാടില്‍    മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന  കൗണ്‍സില്‍  അംഗവും   , മലങ്കര അസോസിയേഷന്‍ അംഗങ്ങളും ,ഭദ്രാസന പ്രതിനിധികളും    ,ഇടവക ഭാരവാഹികളും  മറ്റു വൈദീകരും  അല്മായരും  ഉള്‍പ്പെടുന്ന   എം. ഓ.എസ് അഥവാ മലങ്കര ഓര്‍ത്തഡോക്ള്‍സ് സമൂഹം  

യു കെ  യൂറോപ്പ് & ആഫ്രിക്ക വാട്ട്‌സ്ആപ്പ് കൂട്ടായ്മ്മ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

ലണ്ടന്‍, 

31/07/2020.            എന്ന് ,

      സോജി ടി.മാത്യു.        

 

 




കൂടുതല്‍വാര്‍ത്തകള്‍.