CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 37 Minutes 56 Seconds Ago
Breaking Now

എല്ലാതരം സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കാറുണ്ട് ; നിവിന്‍ പോളി

നടന്‍ നിവിന്‍ പോളി വ്യത്യസ്ത വേഷം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന യുവതാരമാണ്. മൂത്തോന്‍ ഉള്‍പ്പെടെ ചിത്രങ്ങളില്‍ നിന്ന് നിവിന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തത വ്യക്തമാകും. ഇപ്പോഴിതാ തന്റെ സിനിമാ സങ്കല്‍പ്പങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

നടന്‍  എന്നനിലയില്‍ എല്ലാതരം സിനിമകളുടെയും ഭാഗമാകാന്‍ ശ്രമിക്കാറുണ്ട്. നമുക്ക് ആഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രങ്ങളും അക്കാദമിക്ക് തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നവയും ഫെസ്റ്റിവല്‍ സിനിമകളും വേണം.

പ്രേമം കഴിഞ്ഞപ്പോള്‍ കാമുകവേഷങ്ങളുടെ കുത്തൊഴുക്കായി, അവയില്‍ നിന്ന് കുതറിമാറി ഉടനെ ചെയ്തത് ആക്ഷന്‍ ഹീറോ ബിജുവാണ്. മുന്‍ മാതൃകകളില്ലാത്തൊരു ചിത്രമായിരുന്നു അത്.

സ്ഥിരം കണ്ടുപരിചയിച്ച പോലീസ് കഥകളില്‍ നിന്ന് വ്യത്യസ്തമായൊന്ന് എന്നാണ് ഷൈന്‍ചേട്ടന്‍ ചിത്രത്തെ കുറിച്ചുപറഞ്ഞത്. സംവിധായകനില്‍ അര്‍പ്പിച്ച വിശ്വാസമാണ് ആ സിനിമ. വ്യത്യസ്തമായ അവതരണമായതുകൊണ്ടുതന്നെ റിസള്‍ട്ട് എന്താകുമെന്നതിനെക്കുറിച്ച് ഒരു ധാരണയും അവസാനംവരെ ഉണ്ടായിരുന്നില്ല. കഥ കേള്‍ക്കുമ്പോള്‍ മനസ്സില്‍ കയറിക്കൂടുന്ന ചിത്രങ്ങളുമായി സഹകരിക്കുന്നതാണ് രീതി.

 




കൂടുതല്‍വാര്‍ത്തകള്‍.