CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 8 Minutes 26 Seconds Ago
Breaking Now

വാട്‌സ്ആപ്പിലെ തട്ടിപ്പ് സന്ദേശങ്ങള്‍; തിരിച്ചറിയാന്‍ വഴിയുണ്ട്

ഓണ്‍ലൈന്‍ ലോകത്ത് തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമാണ്. ഇതില്‍ ഏതാണ് ശരി, ഏതാണ് തെറ്റെന്ന് വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമാണ്. പ്രത്യേകിച്ച് എന്‍ക്രിപ്റ്റഡ് സംവിധാനമുള്ള വാട്‌സ്ആപ്പില്‍ ഈ പ്രശ്‌നം ശക്തമാണ്. ഇതിനെ നേരിടാന്‍ കമ്പനി ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. 

ഫേസ്ബുക്കും, ട്വിറ്ററും പബ്ലിക് ആയതിനാല്‍ ഇതിലെ വ്യാജ വാര്‍ത്തയും എളുപ്പത്തില്‍ തിരിച്ചറിയാം. ഈ സംവിധാനമില്ലാത്ത വാട്‌സ്ആപ്പ് വഴി എത്തുന്ന അപകടകരമായ ഉപദേശങ്ങളും, വ്യാജ അഭ്യൂഹങ്ങളും, അവകാശവാദങ്ങളുമെല്ലാം കാട്ടുതീ പോലെ പടരുകയും ചെയ്യും. ഇതിനെ പ്രതിരോധിക്കാന്‍ പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്. 

നിലവില്‍ ഫോര്‍വേഡ് മെസേജിനൊപ്പമുള്ള ലേബലിന് പുറമെ ചാറ്റില്‍ മാഗ്നിഫൈയിംഗ് ഗ്ലാസ് ബട്ടണ്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇതില്‍ ടാപ്പ് ചെയ്താല്‍ വാര്‍ത്തയുടെ നിജസ്ഥിതി ബ്രൗസറിലൂടെ തിരയുകയും സത്യാവസ്ഥ വ്യക്തമാകുകയും ചെയ്യും. യുകെ, യുഎസ്എ, അയര്‍ലണ്ട്, ഇറ്റലി, സ്‌പെയിന്‍, ബ്രസീല്‍, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.