CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 25 Minutes 3 Seconds Ago
Breaking Now

കോടികള്‍ വാടകയുള്ള ഹെലികോപ്റ്റര്‍ അത്യാവശ്യത്തിന് ഉപയോഗിക്കുന്നില്ലേ ; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം

നേവിയുടെ ഹെലികോപ്റ്റര്‍ നിസാര തുകയ്ക്ക് വാടകയ്ക്ക് കിട്ടുമെന്നിരിക്കേയാണ് കോടികള്‍ ഖജനാവില്‍ നിന്ന് വാടകയായി നല്‍കി കേരളം ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു.

കോടിക്കണക്കിന് രൂപ പ്രതിമാസം നല്‍കി കേരളസര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ എവിടെ പ്രതിപക്ഷത്തിന്റെ ചോദ്യം മുഖ്യമന്ത്രിയ്ക്ക് നേരെയാണ്.  എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്റര്‍ ഉള്ളത്. പവന്‍ ഹംസിന്റെ എഎസ് 365 ഡൗഫിന്‍ എന്‍ ഹെലികോപ്റ്ററിന് പത്തു സീറ്റാണ് ഉള്ളത്. ഫ്രഞ്ച് നിര്‍മ്മിതമാണ് ഹെലികോപ്റ്റര്‍. പ്രതിമാസം കോടികള്‍ വാടക നല്‍കുന്ന ഈ സംവിധാനം ആകെ രണ്ടു തവണ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അവയമാറ്റ ശസ്ത്രക്രിയയ്ക്കായി. നേവിയുടെ ഹെലികോപ്റ്റര്‍ നിസാര തുകയ്ക്ക് വാടകയ്ക്ക് കിട്ടുമെന്നിരിക്കേയാണ് കോടികള്‍ ഖജനാവില്‍ നിന്ന് വാടകയായി നല്‍കി കേരളം ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ വ്യോമസേന ഹെലികോപ്റ്ററും ഉപയോഗിക്കാനാകാത്ത സാഹചര്യമാണ്. കാലാവസ്ഥയാണ് തടസ്സം. നിലവിലെ സ്ഥിതിയില്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാനാകില്ലെന്നും കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണെന്നുമാണ് വിശദീകരണം.




കൂടുതല്‍വാര്‍ത്തകള്‍.