CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Minutes 35 Seconds Ago
Breaking Now

അബെര്‍ദീനില്‍ വെള്ളപ്പൊക്ക ബാധിത റൂട്ടില്‍ ട്രെയിന്‍ മറിഞ്ഞു; അപകടത്തില്‍ കൊല്ലപ്പെട്ടത് ഡ്രൈവറും, കണ്ടക്ടറും ഉള്‍പ്പെടെ മൂന്ന് പേര്‍; ആറ് പേര്‍ക്ക് പരുക്ക്; അപകടത്തില്‍ കലാശിച്ചത് മണ്ണിടിച്ചെന്ന് സൂചന

യുകെയില്‍ ഗുരുതരമായ ട്രെയിന്‍ അപകടങ്ങള്‍ വളരെ അപൂര്‍വ്വമായ സംഭവമാണ്

സ്‌കോട്ട്‌റെയില്‍ പാസഞ്ചര്‍ സര്‍വ്വീസ് അബെര്‍ദീന് സമീപം മറിഞ്ഞ് ട്രെയിന്‍ ഡ്രൈവറും, കണ്ടക്ടറും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ മരിച്ച 45-കാരനായ ട്രെയിന്‍ ഡ്രൈവര്‍ ബ്രെറ്റ് മക്കല്ലോവ്, കണ്ടക്ടര്‍ ഡൊണാള്‍ഡ് ഡിന്നി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഒരു യാത്രക്കാരനും കൊല്ലപ്പെട്ടു, ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. അബെര്‍ദീന്‍ഷയറില്‍ സ്റ്റോണ്‍ഹാവെന് സമീപം കാര്‍മോണ്ടില്‍ വെള്ളപ്പൊക്കം ബാധിച്ച മേഖലയിലാണ് ട്രെയിന്‍ ട്രാക്കില്‍ നിന്നും തെന്നിമാറിയത്. 

ആറ് പേരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചത്. ആറ് വര്‍ഷമായി റെയില്‍വെയില്‍ ജോലി ചെയ്യുന്ന മക്കല്ലോവ് അപകടം നടന്ന സ്ഥലത്ത് നിന്ന് 15 മിനിറ്റ് മാത്രം അകലെയാണ് താമസിക്കുന്നത്. ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതായി ഭാര്യ സ്റ്റെഫാനി സ്ഥിരീകരിച്ചു. ഡിന്നിയുടെ മരണവും ബന്ധുക്കള്‍ സ്ഥിരീകരിച്ചു. അബെര്‍ദീനില്‍ നിന്നും ഗ്ലാസ്‌ഗോ ക്വീന്‍ സ്ട്രീറ്റിലേക്ക് യാത്ര ചെയ്ത ക്ലാസ് 43 ഇന്റര്‍7സിറ്റി ട്രെയിനില്‍ ആറ് ക്രൂ ജീവനക്കാരും, ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. 

കാര്‍മൗണ്ട് സൗത്ത് ഭാഗത്ത് മണ്ണിടിച്ചില്‍ കണ്ട് ട്രെയിന്‍ നിര്‍ത്തിയെന്നാണ് കരുതുന്നത്. ഇതിന് ശേഷം നോര്‍ത്ത് ഭാഗത്തേക്ക് തിരിച്ച ട്രെയിന്‍ കാര്‍മൗണ്ടിലെ നോര്‍ത്തിലേക്കുള്ള ലെയിനില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് രണ്ടാമത്തെ മണ്ണിടിച്ചിലും തുടര്‍ന്ന് മറിയുകയും ചെയ്തത്. കനത്ത മഴയെ തുടര്‍ന്ന് അബെര്‍ദീനില്‍ വെള്ളപ്പൊക്കം നേരിട്ടിരുന്നു. ഇതുമൂലം സ്‌കോട്ട്‌റെയില്‍ സര്‍വ്വീസ് തടസ്സപ്പെട്ടിരുന്നു. ഒരാഴ്ച മുന്‍പാണ് കൊറോണാവൈറസ് കേസുകള്‍ വര്‍ദ്ധിച്ചതോടെ അബെര്‍ദീനില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. 

യുകെയില്‍ ഗുരുതരമായ ട്രെയിന്‍ അപകടങ്ങള്‍ വളരെ അപൂര്‍വ്വമായ സംഭവമാണ്. രാജ്യത്തെ അവസാനത്തെ ട്രെയിന്‍ മറിയല്‍ നടന്നത് 2007-ലാണ്. അപകടം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിവരികയാണ്. അബെര്‍ദീനിലെ ട്രെയിന്‍ അപകടത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ദുഃഖം രേഖപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.