CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 12 Seconds Ago
Breaking Now

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും വേണ്ടി അവരുടെ മാതാപിതാക്കള്‍ക്കായി അഭിഷേകാഗ്‌നി ഗ്ലോബല്‍ , ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് , മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനാ ധ്യാനം ഓണ്‍ലൈനില്‍ സെപ്റ്റംബര്‍ 4 ന് നാളെ നടക്കും

അഭിഷേകാഗ്‌നി മിനിസ്ട്രി ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.യുകെ സമയം  രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയുള്ള ശുശ്രൂഷകള്‍ ഓസ്‌ട്രേലിയലില്‍ രാത്രി 8.30 മുതല്‍ 10.30 വരെയും ഇന്ത്യയില്‍ വൈകിട്ട് 6 മുതല്‍ 4 വരെയും സെന്‍ട്രല്‍ സമയം രാവിലെ 5 മുതല്‍ 7 വരെയുമാണ് . റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള  അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി  നാളിതുവരെ  കുട്ടികള്‍ക്കുവേണ്ടിയുള്ള അനവധി  പ്രോഗ്രാമുകളിലൂടെ കണ്ടതും ,കേട്ടതും , വിലയിരുത്തിയതുമായ വിഷയങ്ങളും   കൂടാതെ കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ  വിവിധ പരിപാടികളും  ഈ പ്രത്യേക ഉപവാസ പ്രാര്‍ത്ഥന ധ്യാനത്തിന്റെ ഭാഗമാകും.

ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി എല്ലാ മാതാ പിതാക്കളെയും യേശുനാമത്തില്‍  ക്ഷണിക്കുന്നു .

>> കൂടുതല്‍ വിവരങ്ങള്‍ക്ക് ;

>> യുകെ .തോമസ് 07877508926.

ഓസ്‌ട്രേലിയ .സിബി  0061401960133

അയര്‍ലന്‍ഡ് . ഷിബു 00353877740812.

ഓണ്‍ലൈനില്‍ 84547548386 എന്ന നമ്പറില്‍ സൂം ആപ്പ് വഴിയാണ്

ശുശ്രൂഷകളില്‍ പങ്കെടുക്കെണ്ടത് .

 




കൂടുതല്‍വാര്‍ത്തകള്‍.