CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 30 Minutes 49 Seconds Ago
Breaking Now

നോര്‍ത്ത് ഈസ്റ്റില്‍ പുതിയ വിലക്കുകള്‍ക്ക് തുടക്കം; ബാറും, പബ്ബും, റെസ്റ്റൊറന്റും 10 മണിക്ക് അടക്കും; ലങ്കാഷയറില്‍ നാളെ മുതല്‍ കര്‍ഫ്യൂ; രാജ്യത്ത് ലോക്കല്‍ ലോക്ക്ഡൗണ്‍ പടരുമ്പോള്‍ ആശങ്ക

മേഴ്‌സിസൈഡിലും, ലീഡ്‌സിലും സമാനമായ വിലക്കുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ആളുകള്‍ക്ക് മറ്റ് കുടുംബങ്ങളില്‍ പെട്ടവരെ ഔട്ട്‌ഡോറില്‍ കണ്ടുമുട്ടുന്നതിന് വിലക്ക് പ്രഖ്യാപിച്ചു. ലങ്കാഷയറും കര്‍ശനമായ വിലക്കുകളിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ യുകെയില്‍ 10 മില്ല്യണില്‍ ഏറെ ജനങ്ങള്‍ ലോക്ക്ഡൗണിലായി. നോര്‍ത്തംബര്‍ലാന്‍ഡ്, നോര്‍ത്ത് ടൈനിസൈഡ്, സൗത്ത് ടൈനിസൈഡ്, ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍, ഗേറ്റ്‌ഷെഡ്, സണ്ടര്‍ലാന്‍ഡ് & കൗണ്ടി ഡുര്‍ഹാം എന്നിവിടങ്ങളിലാണ് ഒടുവിലായി വിലക്കുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 

സ്വന്തം കുടുംബങ്ങള്‍ക്ക് പുറത്തുള്ളവരുമായി ഈ മേഖലയിലുള്ളവര്‍ സമ്പര്‍ക്കത്തില്‍ വരുന്നതിനാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യ, പാനീയ വേദികളില്‍ ടേബിള്‍ സര്‍വ്വീസ് മാത്രമാണ് ലഭിക്കുക. കൂടാതെ എല്ലാ പബ്ബും, ബാറും, റെസ്റ്റൊറന്റുകളും രാത്രി 10 മണിക്ക് അടച്ചിടും. സ്‌കോട്ട്‌ലണ്ടിന്റെ ചില ഭാഗങ്ങളും, സൗത്ത് വെയില്‍സ്, നോര്‍ത്ത്‌വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് കര്‍ശനമായ വിലക്കുകള്‍ നിലനില്‍ക്കുന്നത്. 

ഇതിന് പിന്നാലെ ലങ്കാഷയറിലും സമാനമായ വിലക്കുകള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് സെക്രട്ടറി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. അവശ്യ യാത്രകള്‍ക്ക് മാത്രമാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടതെന്നാണ് ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. അതേസമയം മറ്റ് കുടുംബങ്ങളില്‍ ഉള്ളവരുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനോ, പബ്ബുകളും, ബാറും രാത്രി 10 മണിക്ക് അടക്കാനോ നിര്‍ദ്ദേശം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. 

ബറോകളായ പ്രെസ്റ്റണ്‍, ലങ്കാസ്റ്റര്‍, വൈര്‍, ഫ്‌ളൈഡ്, ഷോര്‍ലി, സൗത്ത് റിബ്ബിള്‍, വെസ്റ്റ് ലങ്കാഷയര്‍, റിബ്ബിള്‍ വാലി, ബ്ലാക്ക്‌ബേണ്‍ വിത്ത് ഡാര്‍വെന്‍, ബേണ്‍ലി, പെന്‍ഡില്‍, ഹിന്‍ഡ്‌ബേണ്‍, റോസെന്‍ഡെയില്‍ എന്നിവിടങ്ങളില്‍ ഇത് പ്രാബല്യത്തില്‍ വരും. മേഴ്‌സിസൈഡിലും, ലീഡ്‌സിലും സമാനമായ വിലക്കുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കാജനകമായ ഇന്‍ഫെക്ഷന്‍ നിരക്ക് പരിഗണിച്ചാണ് നോര്‍ത്ത് ഈസ്റ്റില്‍ വിലക്കെന്ന് മാറ്റ് ഹാന്‍കോക് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.