CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 42 Seconds Ago
Breaking Now

പ്രായമായ കസ്റ്റമറുടെ ജീവന്‍ രക്ഷിച്ച് പേപ്പര്‍ഗേള്‍ ഹീറോയായി; വീട്ടില്‍ പത്രം ഇടുമ്പോള്‍ അസാധാരണ കാര്യം ശ്രദ്ധിച്ച് 101-ല്‍ വിളിച്ചത് വൃദ്ധന്റെ ജീവന്‍ രക്ഷിച്ചു; പെണ്‍കുട്ടിക്ക് നെയ്ബര്‍ഹുഡ് ഇന്‍സ്‌പെക്ടറുടെ സ്‌പെഷ്യല്‍ റെക്കഗ്നിഷന്‍ അവാര്‍ഡ്

രണ്ട് വര്‍ഷമായി പേപ്പര്‍ഗേളായി ജോലി ചെയ്ത് വരികയാണ് നവോമി

ചുറ്റുമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാതെ കടന്നുപോകുന്നതാണ് പലരുടെയും സ്വഭാവം. വിദേശരാജ്യങ്ങളില്‍ ഇത് സാധാരണ കാര്യവുമാണ്. എന്നാല്‍ പേപ്പര്‍ഗേളായി പത്രവിതരണം നടത്തുന്ന കൗമാരക്കാരി തന്റെ സേവനം ലഭ്യമാക്കുന്ന ആളുകളെയും ശ്രദ്ധിച്ച് വന്നിരുന്നു. അത്തരത്തില്‍ നിരീക്ഷണവും, ശ്രദ്ധയും ഉണ്ടായിരുന്നത് കൊണ്ട് ഒരു പ്രായമായ കസ്റ്റമറുടെ ജീവന്‍ രക്ഷപ്പെട്ടതോടെ പേപ്പര്‍ഗേളിന് പോലീസിന്റെ പ്രത്യേക അംഗീകാരമാണ് തേടിയെത്തിയിരിക്കുന്നത്. 

ഡോര്‍സെറ്റില്‍ ക്രിസ്റ്റ്ചര്‍ച്ചിലുള്ള വീട്ടില്‍ തന്റെ പതിവ് പത്രവിതരണത്തിന് ഇടയിലാണ് പ്രായമായ കസ്റ്റമറുടെ ലെറ്റര്‍ ബോക്‌സില്‍ പത്രം കടക്കുന്നില്ലെന്ന് ശ്രദ്ധിച്ചത്. തലേദിവസത്തെ പത്രവും ബോക്‌സില്‍ നിന്ന് എടുക്കാതിരിക്കാന്‍ കാരണം എന്താകുമെന്ന് ചിന്തിച്ച 15-കാരി നവോമി ജാപ് 101-ല്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. 

സ്ഥലത്തെത്തിയ പോലീസ് വീട് തുറന്ന് അകത്ത് പ്രവേശിക്കുമ്പോള്‍ പ്രായമായ വ്യക്തി അടിയന്തര സേവനം ആവശ്യമായ നിലയിലായിരുന്നു. നവോമിയുടെ ആശങ്കയും, ഇതേത്തുടര്‍ന്നുള്ള അന്വേഷണവുമാണ് ആ മനുഷ്യന്റെ ജീവന്‍ രക്ഷിച്ചത്. ഇപ്പോള്‍ നെയ്ബര്‍ഹുഡ് ഇന്‍സ്‌പെക്ടേഴ്‌സ് സ്‌പെഷ്യല്‍ റെക്കഗ്നിഷന്‍ അവാര്‍ഡ് നല്‍കിയാണ് അധികൃതര്‍ നവോമിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. 

രണ്ട് വര്‍ഷമായി പേപ്പര്‍ഗേളായി ജോലി ചെയ്ത് വരികയാണ് നവോമി. മുന്‍പും ഇത്തരത്തില്‍ പേപ്പര്‍ എടുക്കാത്ത ഘട്ടത്തില്‍ പുതിയ പേപ്പര്‍ പകുതി പുറത്താക്കി വെച്ച് പ്രശ്‌നം ഉണ്ടോയെന്ന് പരീക്ഷിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. പ്രശ്‌നമുള്ളതായി തോന്നിയതോടെയാണ് 101ല്‍ വിളിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.