CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 53 Minutes 41 Seconds Ago
Breaking Now

മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് വിജയത്തുടക്കവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; എംഎസ് ധോണിയുടെ കിരീടത്തില്‍ ആ പൊന്‍തൂവല്‍ കൂടി

ഈ തോല്‍വിയോടെ 2013 സീസണ്‍ മുതല്‍ തുടര്‍ച്ചയായ എട്ട് ഐപിഎല്‍ ഉദ്ഘാടന മത്സരങ്ങളില്‍ തോല്‍ക്കുന്ന ടീമായി മുംബൈ

ക്യാപ്റ്റന്‍ കൂള്‍ എന്നും ക്യാപ്റ്റന്‍ കൂള്‍ തന്നെയാണ്. അക്കാര്യം ഒരുവട്ടം കൂടി തെളിയിച്ചാണ് ഐപിഎല്‍ 2020-യിലെ ഉദ്ഘാടന മത്സരം കടന്നുപോയത്. മുംബൈ ഇന്ത്യന്‍സിനോട് 2018-ല്‍ ഒരു മത്സരം വിജയിച്ചതാണ് അവസാനമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ റെക്കോര്‍ഡ്. അതുകൊണ്ട് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സമ്മര്‍ദത്തിലായിരുന്നു. ഒപ്പം കൊവിഡ് പ്രശ്‌നങ്ങള്‍ മൂലം പ്രമുഖ താരങ്ങള്‍ ഇല്ലാതെയായിരുന്നു വരവ്. എന്നിട്ടും ക്യാപ്റ്റന്‍ എംഎസ് ധോണി തന്റെ പതിവ് ശൈലിയില്‍ ടീമിനെ നയിച്ചു, അനുഭവസമ്പത്തില്‍ വിശ്വസിച്ചു, യുവാക്കള്‍ക്ക് അവസരം നല്‍കി, ഒടുവില്‍ അനിവാര്യമായ ആ വിജയം കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തു. 

മുംബൈയ്ക്ക് എതിരായ അഞ്ച് വിക്കറ്റ് ജയത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 100 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ഖ്യാതിയാണ് എംഎസ് ധോണിയെ തേടിയെത്തിയത്. അബുദാബിയിലെ ഷെയ്ഖ് സയെദ് സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സിന് എതിരെ വിജയിച്ച് കയറിയാണ് രോഹിത് ശര്‍മ്മയുടെ ടീമിന് എതിരെ 2 വര്‍ഷമായി അകന്നുനിന്ന വിജയം ചെന്നൈ ടീം കരസ്ഥമാക്കിയത്. 

മുംബൈയ്ക്ക് എതിരായ അവസാന അഞ്ച് മത്സരങ്ങളിലും ചെന്നൈ തോല്‍വി അണഞ്ഞിരുന്നു. ഈ തോല്‍വിയോടെ 2013 സീസണ്‍ മുതല്‍ തുടര്‍ച്ചയായ എട്ട് ഐപിഎല്‍ ഉദ്ഘാടന മത്സരങ്ങളില്‍ തോല്‍ക്കുന്ന ടീമായി മുംബൈ മാറി. 'റായിഡുവും, ഫാഫ് ഡു പ്ലെസിസും ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പ് മികച്ചതായി. മിക്കവരും വിരമിച്ചവരാണ്, ഭാഗ്യത്തിന് പരുക്കുകളും ഉണ്ടായില്ല. അനുഭവസമ്പത്തിന്റെ ഫലമാണിത്', ധോണി മത്സരശേഷം പ്രതികരിച്ചു. 

റായിഡു പുറത്തായ ശേഷം ധോണി കളത്തിലിറങ്ങാതെ യുവതാരങ്ങളെ ക്രീസിലേക്ക് അയച്ചത് എന്ത് കൊണ്ടെന്ന് കമന്ററി ബോക്‌സില്‍ നിന്ന് പോലും സംശയം ഉയര്‍ന്നു. പക്ഷെ കളത്തിലെത്തിയ യുവതാരങ്ങള്‍ സിക്‌സുകള്‍ അടിച്ചുപറത്തിയപ്പോള്‍ എംഎസിലെ ക്യാപ്റ്റനെ അവര്‍ക്കും അനുമോദിക്കേണ്ടി വന്നു!




കൂടുതല്‍വാര്‍ത്തകള്‍.