CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 51 Seconds Ago
Breaking Now

കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റ്, ശബ്ദമില്ലാത്തവര്‍ക്കായി പോരാടിയ വ്യക്തി ; കശ്യപിനെ പിന്തുണച്ച് താരങ്ങള്‍

സംവിധായകന്‍ അനുരാഗ് കശ്യപനെതിരെ നടി പായല്‍ ഘോഷ് ആരോപിച്ച ലൈംഗിക പീഡനാരോപണങ്ങളില്‍ പ്രതികരിച്ച് തപ്‌സി പന്നു, സുര്‍വീന്‍ ചാവ്‌ല അടക്കമുള്ള താരങ്ങള്‍. തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് സംവിധായകന്റെ ചിത്രം പങ്കുവച്ച് തപ്‌സി പിന്തുണയുമായി എത്തിയിരിക്കുന്നത്. സാന്റ് കി ആങ്ക്, മന്‍മര്‍സിയാന്‍ എന്നീ ചിത്രങ്ങളില്‍ തപ്‌സിയും അനുരാഗും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിങ്ങള്‍ സൃഷ്ടിക്കുന്ന ലോകത്ത് സ്ത്രീകള്‍ എത്രത്തോളം ശക്തരും പ്രധാന്യമുള്ളവരും ആണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയും ഉടന്‍ കാണാനാവും, സെറ്റുകളില്‍ കാണാം എന്നും തപ്‌സി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ശബ്ദമില്ലാത്ത നിരവധി പേര്‍ക്കായി പോരാടിയ വ്യക്തിയാണ് തിരക്കഥാകൃത്ത് വത്സന്‍ ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.

'നിങ്ങളുടെ ജീവിതം, നിങ്ങളുടെ ജോലി, നിങ്ങള്‍ സൃഷ്ടിക്കുന്ന സ്ത്രീകള്‍…നിങ്ങളിലെ യഥാര്‍ത്ഥ ഫെമിനിസ്റ്റിനെ അറിയാവുന്നതില്‍ ഞാന്‍ ബഹുമാനിക്കുന്നു' എന്നാണ് നടി സുര്‍വീന്‍ ചാവ്‌ല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

എ.ബി.എന്‍ തെലുഗു മാധ്യമത്തിന്റെ അഭിമുഖത്തിലാണ് സംവിധായകനെതിരെ പായല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് ട്വിറ്റിറിലൂടെ പ്രതികരിച്ചു. അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് താമസസ്ഥലത്തേക്ക് വിളിപ്പിച്ച് അപമര്യദയായി പെരുമാറി എന്നാണ് പായലിന്റെ ആരോപണം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.