CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 54 Seconds Ago
Breaking Now

ലോക്ക്ഡൗണ്‍ പേടി; യുകെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷെല്‍ഫുകള്‍ തൂത്തുവാരി ജനം; ആശങ്കപ്പെട്ട് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കൂട്ടണോ?

മഹാമാരി തുടങ്ങിയ മാര്‍ച്ചിലും സമാനമായ വാങ്ങിക്കൂട്ടല്‍ മഹാമഹം അരങ്ങേറിയിരുന്നു

രണ്ടാംഘട്ട കൊറോണാവൈറസ് വ്യാപനം യുകെയില്‍ ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് മന്ത്രിമാരും, ആരോഗ്യവകുപ്പ് അധികൃതരും ആശങ്ക ഇരട്ടിയാക്കുമ്പോള്‍ ജനം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. വീക്കെന്‍ഡില്‍ പല സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ കാലിയാകുന്ന കാഴ്ചയാണ് പുറത്തുവന്നത്. 

ലോക്കല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷെല്‍ഫുകള്‍ പൂര്‍ണ്ണമായി തൂത്തുവാരി കൊണ്ടുപോകുന്ന ട്രെന്‍ഡ് ആശങ്കാലുകരായ ഷോപ്പേഴ്‌സ് ട്വിറ്ററില്‍ പങ്കുവെച്ചു. രണ്ടാംഘട്ട വ്യാപനം സംബന്ധിച്ച ആശങ്കകളാണ് ജനങ്ങളെ ഈ വിധം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് നയിക്കുന്നത്. 

ദേശീയ ലോക്ക്ഡൗണ്‍ വന്നാലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും ആളുകളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നില്ല. കൊറോണാവൈറസ് മഹാമാരി തുടങ്ങിയ മാര്‍ച്ചിലും സമാനമായ വാങ്ങിക്കൂട്ടല്‍ മഹാമഹം അരങ്ങേറിയിരുന്നു. ഹാന്‍ഡ് സാനിറ്റൈസറും, മരുന്നുകളും, ടോയ്‌ലറ്റ് റോള്‍, ഡ്രൈഡ് ഫുഡ് എന്നിവ ഇല്ലാതാകുന്ന അവസ്ഥയാണ് ആ സമയത്ത് നേരിട്ടത്. 

ഇതോടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ റേഷന്‍ സംവിധാനത്തിലേക്ക് നീങ്ങേണ്ട അവസ്ഥയും ഉണ്ടായി. ഇപ്പോള്‍ രണ്ടാം ലോക്ക്ഡൗണും അനിവാര്യമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്ന ഘട്ടത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഈ കാലിയാക്കല്‍. ലോക്ക്ഡൗണ്‍ വന്നാലും അവശ്യസാധനങ്ങളുടെ ലഭ്യത തടസ്സപ്പെടില്ലെന്നതിനാല്‍ ഈ വാങ്ങിക്കൂട്ടലിന്റെ ആവശ്യമില്ലെന്നതാണ് വസ്തുത. 




കൂടുതല്‍വാര്‍ത്തകള്‍.