CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 28 Seconds Ago
Breaking Now

സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ് അടച്ചാല്‍ ചികിത്സ സൗജന്യം

ഇമിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ് നല്‍കിയാല്‍ അടുത്തുള്ള ഡോക്ടറുടെ കണ്‍സള്‍ട്ടിങ് മുതല്‍ എമര്‍ജന്‍സി സേവനങ്ങളും മറ്റ് ആശുപത്രി ചികിത്സകളും എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്ന് സൗജന്യമായി ലഭിക്കും.

എന്‍എച്ച്എസ് ആശുപത്രികളില്‍ സൗജന്യ സേവനം ഉറപ്പാക്കുന്നതിന് നല്‍കേണ്ടിവരുന്ന തുകയാണ് എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ്. വിസയില്‍ നല്‍കിയിരിക്കുന്ന ലീവിനെ അടിസ്ഥാനമാക്കി ഇതു പ്രതിവര്‍ഷം നാനൂറ് പൗണ്ട് വരെയാകും. എന്നാല്‍ വര്‍ഷത്തിന്റെ ഒരു ഭാഗത്തില്‍ മാത്രമാണ് ലീവ് നല്‍കിയിട്ടുള്ളതെങ്കില്‍ ഇതു പ്രതിവര്‍ഷം 50 പൗണ്ടാണ്. ആശ്രിതര്‍ ആരെങ്കിലും ബ്രിട്ടനിലുണ്ടെങ്കില്‍ അവര്‍ക്കും ഈ ചാര്‍ജ്ജ് ബാധകമാണ്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ സര്‍ച്ചാര്‍ജ്ജ് നല്‍കേണ്ടതില്ല. വിദേശ വിദ്യാര്‍ത്ഥികള്‍ക്കും എന്‍എച്ച്എസ്  സര്‍ചാര്‍ജ്ജ് ബാധമാക്കിയിരിക്കുകയാണ്. ഇമിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ് നല്‍കിയാല്‍ അടുത്തുള്ള ഡോക്ടറുടെ കണ്‍സള്‍ട്ടിങ് മുതല്‍ എമര്‍ജന്‍സി സേവനങ്ങളും മറ്റ് ആശുപത്രി ചികിത്സകളും എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്ന് സൗജന്യമായി ലഭിക്കും.ഈ അറിയിപ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാണ്.  സ്റ്റുഡന്റ് വിസയ്ക്കും യൂത്ത് മൊബിലിറ്റി വിസയ്ക്കും പ്രതിവര്‍ഷം 300 പൗണ്ടായിരിക്കും സര്‍ചാര്‍ജ്ജ് ഈടാക്കുക.

ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടേഷന് പുറമേ ജി പി സര്‍ജറികളും ഹെല്‍ത്ത് സെന്ററുകളും സാമൂഹ്യ ആരോഗ്യ സേവനങ്ങളും നല്‍കുന്നുണ്ട്. 

സ്റ്റുഡന്റ് വിസയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നത് ഒരു പരിധിവരെ ആശ്വാസമാണ്.




കൂടുതല്‍വാര്‍ത്തകള്‍.