CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 17 Minutes 43 Seconds Ago
Breaking Now

കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശജരും കൊവിഡ് ബാധിച്ച് കൂടുതലായി മരിക്കുന്നതിന് ജനിതക 'കണക്ഷന്‍' ഇല്ല! എന്‍എച്ച്എസ് കണക്കുകളെ തള്ളി; പിപിഇ കിറ്റ് ഉള്‍പ്പെടെ ഇല്ലാതെ പോരാട്ടമുഖത്തേക്ക് തള്ളിവിടുന്നുവെന്ന സത്യം ആരാണ് വിളിച്ച് പറയുക?

വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ട ജനങ്ങള്‍ക്ക് മെഡിക്കല്‍ ശ്രോതസ്സുകള്‍ ലഭ്യമാകുന്നതിലെ കുറവ് നേരിടുന്നു

കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശജരുമായ ജനങ്ങള്‍ കൊവിഡ്-19നില്‍ നിന്നും ഇരട്ടി അപകടം നേരിടുന്നതിന് പിന്നില്‍ ജനിതക കാരണങ്ങളില്ലെന്ന് പഠനം. ബെയിം വംശജര്‍ മറ്റ് പൊതുജനങ്ങളെ അപേക്ഷിച്ച് മരണപ്പെടാനുള്ള സാധ്യത രണ്ടോ, മൂന്നോ ഇരട്ടിയാണെന്നാണ് എന്‍എച്ച്എസ് ഡാറ്റ മുന്‍പ് വെളിപ്പെടുത്തിയത്. എന്നാല്‍ സാര്‍സ് കൊവ്-2 വൈറസ് മൂലം നേരിടുന്ന കൊവിഡ്-19നുമായി ഏഴ് ജനിതക ഘടനകള്‍ തമ്മില്‍ വ്യത്യാസമില്ലെന്നാണ് ജപ്പാനിലും, യുഎസിലും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയത്. 

മുന്‍പ് നിലനിന്നിരുന്ന മെഡിക്കല്‍ അവസ്ഥകളും, പ്രകൃതിപരമായ വിഷയങ്ങളുമാണ് വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ രോഗം ബാധിച്ച് മരിക്കാനുള്ള കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം കറുത്ത പുരുഷന്‍മാര്‍ മരണപ്പെടാനുള്ള സാധ്യത മൂന്നിരട്ടി അധികമാണ്. ജനിതകപരമായ കാരണങ്ങളില്ലെങ്കിലും വിവേചനം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ഈ അപകടത്തിലേക്ക് വിരല്‍ചൂണ്ടുന്നു. 

വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ട ജനങ്ങള്‍ക്ക് മെഡിക്കല്‍ ശ്രോതസ്സുകള്‍ ലഭ്യമാകുന്നതിലെ കുറവ് നേരിടുന്നുണ്ട്. ഇതിന് പുറമെ ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ വസിക്കുന്നതിനാല്‍ അതിവേഗ രോഗവ്യാപനവും ഇവര്‍ക്കിടയില്‍ കൂടുന്നു. ബെയിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് കടുത്ത രോഗലക്ഷണങ്ങള്‍ കാണുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം എന്‍എച്ച്എസില്‍ ബെയിം ജീവനക്കാര്‍ക്ക് പിപിഇ പോലുള്ള സുരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുന്നുണ്ട്. 

ഇതിനെതിരെ സമരം പോലും നടത്തിയിട്ടും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാന്‍ തയ്യാറായതുമില്ല. ജനിതക കാരണങ്ങളില്ലെന്ന് പറയുമ്പോഴും മറ്റ് പല കാരണങ്ങളും ഇതിലേക്ക് നയിക്കുമ്പോള്‍ അന്വേഷണങ്ങള്‍ ഉത്തരമില്ലാതെ അവസാനിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.