CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 6 Minutes 17 Seconds Ago
Breaking Now

ക്രോയ്ഡണില്‍ സെര്‍ജന്റിനെ പ്രതി പോലീസ് സ്‌റ്റേഷനില്‍ വെച്ച് വെടിവെച്ച് കൊന്നു; ദുരന്തം തേടിയെത്തിയത് വിരമിക്കാന്‍ രണ്ട് മാസം ബാക്കിയുള്ളപ്പോള്‍; കൈവിലങ്ങ് അണിയിച്ച പ്രതി ട്രൗസറില്‍ ഒളിപ്പിച്ച തോക്കെടുത്ത് പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് അഞ്ച് റൗണ്ട് പൊട്ടിച്ചു; ശ്രീലങ്കന്‍ വംശജനായ പ്രതി ഗുരുതരാവസ്ഥയില്‍

കൊവിഡ് സ്‌ക്രീനിംഗ് സെല്ലില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കാനായി സെര്‍ജന്റ് രത്താന ഒരുങ്ങവെയാണ് ഒളിപ്പിച്ച റിവോള്‍വര്‍ എടുത്ത് നിറയൊഴിച്ചത്

ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ കൈയില്‍ വിലങ്ങ് അണിഞ്ഞ് നിന്ന പ്രതി മെട്രോപൊളിറ്റന്‍ പോലീസ് കസ്റ്റഡി സര്‍ജന്റിനെ വെടിവെച്ച് കൊന്നു. ന്യൂസിലാന്‍ഡ് സ്വദേശിയായ സര്‍ജന്റ് മാതിയു രത്തനയാണ്, 54 പ്രതിയായ 23-കാരന്റെ വെടിയേറ്റ് മരിച്ചത്. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നെഞ്ചിലേക്ക് ഇയാള്‍ അഞ്ച് തവണ നിറയൊഴിച്ചതായാണ് റിപ്പോര്‍ട്ട്. ആയുധങ്ങളും, ക്ലാസ് ബി മയക്കുമരുന്നും കൈവശം സൂക്ഷിച്ചതിനാണ് 23-കാരനെ പിടികൂടിയത്. സൗത്ത് ലണ്ടനിലെ ക്രോയ്ഡണ്‍ കസ്റ്റഡി സെന്ററില്‍ എത്തിക്കാന്‍ ഇരിക്കവെയാണ് സംഭവങ്ങള്‍. 

അക്രമം നടക്കുമ്പോള്‍ പ്രതിയുടെ കൈകള്‍ പിന്നില്‍ ചേര്‍ത്ത് വിലങ്ങിട്ടിരിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ തന്റെ ട്രൗസറിന് അകത്ത് ഒളിപ്പിച്ച റിവോള്‍വര്‍ എടുത്താണ് ഇയാള്‍ വെടിപൊട്ടിച്ചത്. സമര്‍ത്ഥമായി മറച്ചുവെച്ചതിനാല്‍ ഓഫീസര്‍മാര്‍ക്ക് പ്രതിയുടെ പക്കലുള്ള ചെറിയ തോക്ക് കണ്ടെടുക്കാന്‍ സാധിച്ചില്ലെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി. വസ്ത്രം മാറ്റി പരിശോധിച്ചെങ്കില്‍ മാത്രം കാണാവുന്ന നിലയിലായിരുന്നു ഇയാള്‍ ആയുധം ഒളിപ്പിച്ചത്. പ്രതി ഭീകരനായി മാറാന്‍ സാധ്യതയുള്ള അപകടകാരിയെന്ന നിലയില്‍ പരിഗണിച്ചിരുന്നതിനാല്‍ ഇയാളെ തീവ്രവാദത്തിലേക്ക് നീങ്ങുന്നതില്‍ നിന്ന് തടയുന്ന പ്രിവന്റ് പ്രോഗ്രാമിലേക്ക് റഫര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു. 

സെര്‍ജന്റ് രത്താന ഈസ്റ്റ് ഗ്രിന്‍സ്റ്റെഡ് റഗ്ബി ഫുട്‌ബോള്‍ ക്ലബ്ബില്‍ കോച്ചായിരുന്നു. ഏറ്റവും സ്‌നേഹമുള്ള മനുഷ്യനെന്നാണ് ഇദ്ദേഹത്തെക്കുറിച്ച് സുഹൃത്തുക്കള്‍ വിവരിക്കുന്നത്. വലിയ ഹൃദയമുള്ള വലിയ മനുഷ്യനെന്ന് മെറ്റ് പോലീസ് കമ്മീഷണര്‍ ക്രെസിഡ ഡിക്കും പ്രതികരിച്ചു. നോര്‍ബറിയില്‍ നിന്നുള്ള ആയുധധാരിയെ ക്രോയ്ഡണില്‍ വെച്ച് നടന്ന സേര്‍ച്ചിലാണ് അറസ്റ്റ് ചെയ്തത്. പട്രോളിംഗിലുള്ള സ്‌പെഷ്യല്‍ കോണ്‍സ്റ്റബിളും, രണ്ട് സാധാരണ ഓഫീസര്‍മാരും മയക്കുമരുന്നും, ആയുധങ്ങളും കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ എത്തിച്ചു. 

കൊവിഡ് സ്‌ക്രീനിംഗ് സെല്ലില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കാനായി സെര്‍ജന്റ് രത്താന ഒരുങ്ങവെയാണ് ഒളിപ്പിച്ച റിവോള്‍വര്‍ എടുത്ത് ഇയാള്‍ നിറയൊഴിച്ചത്. കൈകള്‍ പിന്നില്‍ ലോക്ക് ചെയ്ത അവസ്ഥയിലും നിരവധി തവണ പ്രതി വെടിയുതിര്‍ത്തു. പിടിവലിയില്‍ വീണ്ടും വെടിപൊട്ടിയപ്പോള്‍ പ്രതിയുടെ കഴുത്തിലും പരുക്കേറ്റു, ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഓട്ടിസ്റ്റിക് ആയിട്ടുള്ള പ്രതി ശ്രീലങ്കന്‍ വംശജനാണെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. കസ്റ്റഡി സെന്ററില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനാക്കിയ രത്താനയെ എയര്‍ലിഫ്റ്റ് ചെയ്ത് ആസുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തെ പുല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.