CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 31 Seconds Ago
Breaking Now

ബ്രിട്ടനില്‍ മൂന്ന് ദിവസം നാല് ഇഞ്ച് മഴയും, 64 എംപിഎച്ച് കാറ്റും, 24 അടി തിരമാലയും; കാലാവസ്ഥ മാറ്റിമറിച്ച് അലക്‌സ് കൊടുങ്കാറ്റ്; സീസണിലെ ആദ്യത്തെ കൊടുങ്കാറ്റ് വീക്കെന്‍ഡ് കുളമാക്കും

അലക്‌സ് കൊടുങ്കാറ്റ് സീസണിലെ ആദ്യത്തേതായി മാറുമ്പോള്‍ ആംബര്‍ മുന്നറിയിപ്പിലേക്ക് നീങ്ങുമെന്നും വിദഗ്ധര്‍

ബ്രിട്ടനില്‍ അടുത്ത മൂന്ന് ദിവസത്തെ കാലാവസ്ഥ താറുമാറാക്കി അലക്‌സ് കൊടുങ്കാറ്റ്. ഈ സീസണില്‍ തേടിയെത്തിയ ആദ്യത്തെ പേരുവീണ കൊടുങ്കാറ്റാണ് അലക്‌സ്. സൗത്ത് മേഖലയിലാണ് പതിയെ നീങ്ങുന്ന കൊടുങ്കാറ്റിന്റെ പ്രഭാവം അനുഭവപ്പെട്ട് തുടങ്ങുക. നാളെ മിഡ്‌ലാന്‍ഡ്‌സിലും, നോര്‍ത്തിലേക്കും എത്തിച്ചേരും. നാല് ഇഞ്ച് വരെ മഴയും, 65 എംപിഎച്ച് കാറ്റും, 24 അടി ഉയരത്തിലുള്ള തിരമാലകളുമാണ് അലക്‌സ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ എത്തിക്കുക. 

സ്‌കോട്ട്‌ലണ്ടില്‍ ഇന്നലെ തന്നെ രണ്ട് ഇഞ്ച് വരെ മഴ പെയ്തിരുന്നു. ഇതോടെ വീടുകളില്‍ വെള്ളം കയറുമെന്ന ആശങ്ക രൂക്ഷമായതിന് പുറമെ ഗതാഗത തടസ്സവും നേരിട്ടു. വ്യാഴാഴ്ച ചെറിയ തോതിലുള്ള മഴയാണ് ബ്രിട്ടനില്‍ പ്രതീക്ഷിക്കുന്നതെങ്കിലും വെള്ളിയാഴ്ച ശക്തമായ മഴയും, തീവ്രമായ കാറ്റുമാണ് എത്തുക. സൗത്ത് മേഖലയിലാണ് ഇതിന്റെ പ്രഭാവം കൃത്യമായി അറിയുക. ഇതിന് പുറമെ ഇന്‍ഡാന്‍ഡില്‍ 55 എംപിഎച്ച് വേഗത്തിലുള്ള കാറ്റും, രണ്ട് ഇഞ്ച് മഴയും പെയ്യുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 65 എംപിഎച്ച് ആയിരിക്കും. 

താപനില കാര്യമായി കുറയുകയും, വെള്ളിയാഴ്ചയോടെ നോര്‍ത്ത്, വെസ്റ്റ് മേഖലകളില്‍ ഫ്രോസ്റ്റ് അവസ്ഥയും തേടിയെത്തും. സതേണ്‍ ഇംഗ്ലണ്ടിലും, വെയില്‍സിലുമാണ് ഏറ്റവും കനത്ത മഴ പെയ്യുകയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഉപരിതലത്തില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് മൂലം ഗതാഗതത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ വീക്കെന്‍ഡില്‍ നിന്നും അടുത്ത ആഴ്ചയിലേക്കും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ മധ്യത്തോടെ മാത്രമാകും കാലാവസ്ഥ സ്ഥിരത കൈവരിക്കുകയെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. 

അലക്‌സ് കൊടുങ്കാറ്റ് സീസണിലെ ആദ്യത്തേതായി മാറുമ്പോള്‍ ആംബര്‍ മുന്നറിയിപ്പിലേക്ക് നീങ്ങുമെന്നും വിദഗ്ധര്‍ കരുതുന്നു. ഇതിനിടെ നോര്‍ഫോക്കിലെ വാല്‍കോട്ടില്‍ കനത്ത മണല്‍ക്കാറ്റില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ മണ്ണില്‍ മുങ്ങിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.