CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 39 Minutes 21 Seconds Ago
Breaking Now

യുകെ ഇന്റന്‍സീവ് കെയറില്‍ കാല്‍ശതമാനവും ബെയിം വിഭാഗങ്ങള്‍; എന്നിട്ടും കൊവിഡ് വാക്‌സിന്‍ ട്രയല്‍സില്‍ ആവശ്യത്തിന് കറുത്ത, ന്യൂനപക്ഷക്കാരെ കിട്ടാനില്ല!

രോഗമുക്തിയില്‍ വംശീയത ഒരു കാരണമായി മാറിയാല്‍ കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക

കൊവിഡ് വാക്‌സിന്‍ ട്രയല്‍സില്‍ ആവശ്യത്തിന് കറുത്ത, ന്യൂനപക്ഷ വിഭാഗക്കാരുടെ പങ്കാളിത്തമില്ലെന്ന് കണ്ടെത്തല്‍. ഇതോടെ ബ്രിട്ടനിലെ ബെയിം വിഭാഗക്കാരോട് ട്രയല്‍സില്‍ കൂടുതലായി പങ്കെടുക്കാനാണ് ആഹ്വാനം ഉയര്‍ന്നിരിക്കുന്നത്. കൊറോണാവൈറസ് വാക്‌സിന്‍ വികസിപ്പിക്കാനും, നിര്‍മ്മിക്കാനും ലക്ഷ്യമിട്ടാണ് യുകെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 

ആ സമയം മുതല്‍ 250,000 ബ്രിട്ടീഷുകാര്‍ വിവിധ ട്രയലുകളില്‍ ഭാഗമായി. ഇതില്‍ 93 ശതമാനം പേരും വെള്ളക്കാരായിരുന്നു. 4 ശതമാനം പേര്‍ മാത്രമാണ് ഏഷ്യക്കാരോ, ബ്രിട്ടീഷ് ഏഷ്യക്കാരോ വന്നിട്ടുള്ളത്. 0.4 ശതമാനം കറുത്ത, ഏഷ്യന്‍, കരീബിയന്‍, ബ്ലാക്ക് ബ്രിട്ടീഷ് വംശജരും ട്രയല്‍സില്‍ പങ്കെടുത്തു. 

2011 സെന്‍സ് പ്രകാരം യുകെയില്‍ 86 ശതമാനം വെള്ളക്കാരും, 7.5 ശതമാനം ഏഷ്യന്‍ വംശജരും, 3.3 ശതമാനം കറുത്തവരുമാണുള്ളത്. വെള്ളക്കാരല്ലാത്തവരുടെ എണ്ണം വര്‍ദ്ധിക്കേണ്ടത് സുപ്രധാനമാണെന്ന് ടാസ്‌ക്‌ഫോഴ്‌സ് മേധാവി കെയ്റ്റ് ബിന്‍ഹാം പറഞ്ഞു. കൊറോണാവൈറസ് രോഗമുക്തിയില്‍ വംശീയത ഒരു കാരണമായി മാറിയാല്‍ കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് ആശങ്ക. 

നിലവില്‍ ബ്രിട്ടനിലെ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സയിലുള്ള കാല്‍ശതമാനം പേരും ബെയിം രോഗികളാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.