CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 59 Seconds Ago
Breaking Now

കൊവിഡ്-19 ഗവേഷണത്തില്‍ കൈകോര്‍ത്ത് ഇന്ത്യയും, യുകെയും; ബ്രക്‌സിറ്റിന് പിന്നാലെ ഇന്ത്യയുമായി സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ മുന്‍കൈയെടുത്ത് ചാന്‍സലര്‍

ഇരുരാജ്യങ്ങളും തമ്മിലുള്ള പത്താമത് ഇക്കണോമിക് & ഫിനാന്‍ഷ്യല്‍ ഡയലോഗിന് (ഇഎഫ്ഡി) ശേഷമാണ് സുനാകിന്റെ പ്രഖ്യാപനം

സാമ്പത്തിക സേവനങ്ങളും, കൊറോണാവൈറസ് ഗവേഷണങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലൂടെ സാമ്പത്തിക ബന്ധം ശക്തമാക്കാന്‍ സമ്മതിച്ച് ഇന്ത്യയും, ബ്രിട്ടനും. 'കൂടുതല്‍ ശക്തമായ ബന്ധം നടപ്പാക്കാനുള്ള ആഗ്രഹമാണ് നമ്മള്‍ മുന്നോട്ട് വെയ്ക്കുന്നത്, നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള കരാറും ഇതിനൊപ്പം ഒപ്പുവെയ്ക്കുന്നു. ഇതുവഴി യുകെയില്‍ നിരവധി സുരക്ഷിതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും', ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനാക് വ്യക്തമാക്കി. 

ഇരുരാജ്യങ്ങളും തമ്മിലുള്ള പത്താമത് ഇക്കണോമിക് & ഫിനാന്‍ഷ്യല്‍ ഡയലോഗിന് (ഇഎഫ്ഡി) ശേഷമാണ് സുനാകിന്റെ പ്രഖ്യാപനം. ബ്രക്‌സിറ്റിന് ശേഷം പുതിയ വ്യാപാര അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള യുകെയുടെ ശ്രമങ്ങളാണ് ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ മെച്ചപ്പെടുന്നത്. 

യുകെ കൊമേഴ്‌സ്യല്‍ സംരംഭങ്ങളും, സാമ്പത്തിക സ്ഥാപനങ്ങളും ഇന്ത്യയില്‍ പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍ അവസരങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാനും പുതിയ കരാറുകള്‍ അവസരമൊരുക്കും. യുകെ, ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കുള്ള റെഗുലേറ്ററി, മാര്‍ക്കറ്റ് തടസ്സങ്ങള്‍ ഇരുരാജ്യങ്ങളും നീക്കും. ഫിന്‍ടെക്ക്, ഗ്രീന്‍ ഫിനാന്‍സ് എന്നിവ ആഴത്തിലുള്ളതാക്കും.

യുകെയിലെയും, ഇന്ത്യയിലെയും സൗത്ത് ഏഷ്യന്‍ ജനവിഭാഗങ്ങളില്‍ കൊവിഡ് വരുത്തിവെച്ച പ്രത്യാഘാതം ഗവേഷണ വിധേയമാക്കാന്‍ 8 ബില്ല്യണ്‍ പൗണ്ടും നീക്കിവെച്ചിട്ടുണ്ട്. 'ഞങ്ങള്‍ നേരിടുന്ന ആഗോള വെല്ലുവിളിയില്‍ ഇന്ത്യയുമായുള്ള ഇക്കണോമിക്, ഫിനാന്‍ഷ്യല്‍ സഹകരണം ഇത്രയേറെ പ്രാധാന്യത്തില്‍ വന്ന സമയമില്ല', സുനാക് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.