CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 41 Seconds Ago
Breaking Now

ആനന്ദ് മഹീന്ദ്ര ബ്രിട്ടീഷ് മണ്ണില്‍ അങ്കത്തിന് ഇറങ്ങുന്നു; 1970-കളില്‍ പൊട്ടിപ്പാളീസായ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ബിഎസ്എയ്ക്ക് ജീവന്‍വെയ്പ്പിക്കാന്‍; അടുത്ത വര്‍ഷം മധ്യത്തോടെ ബര്‍മിംഗ്ഹാമില്‍ നിന്നും ബിഎസ്എ ബൈക്കുകള്‍ പുറത്തിറക്കും!

ചരിത്രപരമായ ബൈക്കുകളോട് നീതി പുലര്‍ത്തുന്നതാണ് പുതിയ ഉദ്യമമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിക്കഴിഞ്ഞു

ഇന്ത്യന്‍ വാഹന വിപണിയിലെ മുടിചൂടാമന്നനാണ് മഹീന്ദ്ര. നിന്നുപോയ പല പഴയ ബ്രാന്‍ഡുകളെയും ജീവന്‍വെയ്പ്പിച്ച് പുതുമോടിയില്‍ പുറത്തിറക്കി വിജയം കൊയ്യുകയാണ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്രയുടെ ഇപ്പോഴത്തെ ഹോബി. ആ ഹോബിയുടെ ഭാഗമായി ഇന്ത്യയിലെ ശതകോടീശ്വരന്‍ ബ്രിട്ടീഷ് മണ്ണിലും കാലുകുത്തുകയാണ്. ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ബിഎസ്എയ്ക്ക് പുതുജീവന്‍ നല്‍കാനാണ് മഹീന്ദ്രയുടെ വരവ്. 

ചരിത്രപരമായ ബൈക്കുകളോട് നീതി പുലര്‍ത്തുന്നതാണ് പുതിയ ഉദ്യമമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിക്കഴിഞ്ഞു. ജാവ ബൈക്കുകളെ വീണ്ടും വിപണിയിലെത്തിച്ച് ജനപ്രിയമാക്കിയ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ സത്യമാകുമെന്ന് ഉറപ്പാണ്. ബര്‍മിംഗ്ഹാമിലെ സ്‌മോള്‍ ഹീത്തില്‍ സ്ഥിതിചെയ്യുന്ന ബിഎസ്എയുടെ പഴയ ഫാക്ടരിക്ക് സമീപത്തുള്ള പ്രൊഡക്ഷന്‍ ലൈനില്‍ നിന്നും ബിഎസ്എയുടെ ആദ്യ ബൈക്കുകള്‍ അടുത്ത വര്‍ഷം മധ്യത്തോടെ പുറത്തിറക്കാമെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്റെ പ്രതീക്ഷ. 

ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ ബാന്‍ബറിയില്‍ പുതിയ റിസേര്‍ച്ച് സ്ഥാപനവും മഹീന്ദ്ര ഒരുക്കും. ഇവിടെ നിന്ന് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറങ്ങുകയാണ് ലക്ഷ്യം. ക്ലാസിക് ബൈക്കുകളാണ് 2021എല്‍ ബിഎസ്എ എത്തിക്കുകയെങ്കിലും അധികം വൈകാതെ ബിഎസ്എ ഇലക്ട്രിക് ബൈക്കുകളും പിന്നാലെ തേടിയെത്തും. 'ബൈക്കുകളില്‍ ആദ്യം മുതല്‍ യുകെയാണ് ലീഡര്‍. ആ പാരമ്പര്യം തിരിച്ചുപിടിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം', ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. 

കഴിഞ്ഞ ആഴ്ചയാണ് മഹീന്ദ്ര & മഹീന്ദ്രയുടെ സഹസ്ഥാപനം ബിഎസ്എ കമ്പനി ലിമിറ്റഡ് യുകെ, ബിഎസ്എ റീഗല്‍ ഗ്രൂപ്പില്‍ നിന്ന് മൂന്ന് കമ്പനികള്‍ വാങ്ങിയതായി സ്ഥിരീകരിച്ചത്. 1.3 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള ആസ്തിയാണ് ആനന്ദ് മഹീന്ദ്രയുടേത്. 




കൂടുതല്‍വാര്‍ത്തകള്‍.