CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 30 Minutes 34 Seconds Ago
Breaking Now

2030-ല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാനുള്ള ബോറിസിന്റെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം; പ്രധാനമന്ത്രി 'സ്റ്റാലിന്‍' കളിക്കുന്നു; ഡ്രൈവര്‍മാര്‍ മുതല്‍ ഇക്കണോമിസ്റ്റുകള്‍ വരെ 10 ഇന ഗ്രീന്‍ വിപ്ലവത്തിന് എതിരെ

ടോറികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടാത്ത തീരുമാനങ്ങളാണ് പ്രധാനമന്ത്രി ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്

2030 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് എതിരെ ഡ്രൈവര്‍മാരും, ബിസിനസ്സുകളും, ഇക്കണോമിസ്റ്റുകളും രംഗത്ത്. പെട്ടെന്നുള്ള മാറ്റം അസാധ്യമാണെന്നും, സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് എത്തുന്നത് ഇപ്പോഴും സാധ്യമല്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

പത്തിന പദ്ധതികളുമായാണ് പ്രധാനമന്ത്രി ഗ്രീന്‍ ഇന്‍ഡസ്ട്രിയല്‍ വിപ്ലവം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിനായി 12 ബില്ല്യണ്‍ പൗണ്ടിന്റെ പദ്ധതി വഴി 250,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, രാജ്യത്തെ കാര്‍ബണ്‍ പുറംതള്ളല്‍ വെട്ടിച്ചുരുക്കാനും കഴിയുമെന്ന് ബോറിസ് പ്രതീക്ഷിക്കുന്നു. എന്നാല്‍ ചാര്‍ജ്ജിംഗ് സൗകര്യങ്ങള്‍ പോലും തയ്യാറാക്കാതെ ഇത്തരമൊരു പദ്ധതി കെട്ടിയിറക്കുന്നതിനെ അലയന്‍സ് ഓഫ് ബ്രിട്ടീഷ് ഡ്രൈവേഴ്‌സ് അപലപിച്ചു. 2030നകം ആവശ്യത്തിന് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമോയെന്നാണ് വിദഗ്ധരുടെ ചോദ്യം. 

ടോറികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടാത്ത തീരുമാനങ്ങളാണ് പ്രധാനമന്ത്രി ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ചെലവ് ഏറെ ഉയര്‍ന്നതായതിനാല്‍ പണക്കാര്‍ക്ക് മാത്രമായി ഡ്രൈവ് ചെയ്യാനുള്ള അവകാശം ചുരുങ്ങുമെന്നാണ് ആശങ്ക. കൂടാതെ സ്വേച്ഛാധിപത്യപരമായ പദ്ധതിയ്ക്ക് വേണ്ടിവരുന്ന തുകയും ഭീമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊറോണ പ്രതിസന്ധി നേരിടുന്നതിന് ഇടയിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. 

പ്രധാനമന്ത്രിയുടെ മറ്റ് സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്:

- ഒരു പട്ടണം മുഴുവന്‍ ഹീറ്റിംഗ് സംവിധാനം ഒരുക്കാനായി ഹൈഡ്രജന്റെ ഉത്പാദനം കൂട്ടാനുള്ള പദ്ധതി. കുറഞ്ഞ കാര്‍ബണ്‍ ഇന്ധനം ദശകത്തിന്റെ അവസാനത്തോടെ. 

- ചെറുകിട ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ നിക്ഷേപം. 2028നകം 6 ലക്ഷം വീടുകളില്‍ ഹീറ്റ് പമ്പ് സിസ്റ്റം. 

- യുകെ കാര്‍ബണ്‍ കാപ്ചര്‍, സ്റ്റോറേജ് ടെക്‌നോളജി നേതാവാകണം. 

എന്നാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സമയത്തിനകം പദ്ധതിയ്ക്കായി ഒരുങ്ങാന്‍ കഴിയുമോയെന്ന ചര്‍ച്ചകളാണ് രൂക്ഷമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.