CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Minutes 37 Seconds Ago
Breaking Now

മുന്‍ മന്ത്രി എപി അനില്‍കുമാറിനെതിരായ പീഡന പരാതി ; രഹസ്യ മൊഴി എടുക്കാന്‍ തീരുമാനിച്ച് കോടതി

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലൈംഗിക പീഡന പരാതികളില്‍ അന്വേഷണം നടന്നു വരുകയാണ്

സോളാര്‍ പീഡന പരാതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനം. ഈ മാസം 26ന് എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി രഹസ്യ മൊഴി നല്‍കാന്‍ പരാതിക്കാരിക്ക് സമന്‍സ് അയച്ചു. മുന്‍ മന്ത്രി എപി അനില്‍കുമാറിനെതിരായ പീഡന പരാതിയിലാണ് നടപടി.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലൈംഗിക പീഡന പരാതികളില്‍ അന്വേഷണം നടന്നു വരുകയാണ്. മുന്‍ മന്ത്രിമാരടക്കം ഒട്ടേറെ പേര്‍ ഈ കേസില്‍ ആരോപണ വിധേയരാണ്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കി നല്‍കുന്നതിനായി രാഷ്ട്രിയ നേതാക്കന്മാരടക്കം പലരും തന്റെ കയ്യില്‍ നിന്ന് കോഴ വാങ്ങിയെന്നും, മുന്‍ മന്ത്രിമാരടക്കം പലരും തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.

കേസില്‍ മൂന്നാഴ്ച മുമ്പ് പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലാണ് മുന്‍ മന്ത്രി എപി അനില്‍ കുമാറിനെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ പരാതിക്കാരി നടത്തിയത്. ഇതിനെ തുടര്‍ന്നാണ് അനില്‍കുമാറിനെതിരായ ആരോപണത്തില്‍ രഹസ്യ മൊഴി എടുക്കാന്‍ തീരുമാനമായിരിക്കുന്നത്.

പരാതിക്കാരിയുടെ രഹസ്യമൊഴി എപി അനില്‍കുമാറിന് നിര്‍ണായകമാവും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.