CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 46 Seconds Ago
Breaking Now

നഴ്‌സിനെ ചതിച്ച് സ്വന്തം ആശുപത്രി! യാതൊരു പ്രശ്‌നവുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 35-കാരി നഴ്‌സ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു; ഒടുവില്‍ റെക്‌സാം മെയ്‌ലര്‍ ഹോസ്പിറ്റലില്‍ നടന്ന വീഴ്ചകള്‍ സമ്മതിച്ച് ആശുപത്രി

സംഭവങ്ങളിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ഇവരുടെ ഭര്‍ത്താവ് ഡേവിഡ് നാല് വര്‍ഷമായി ബെട്‌സി കാഡ്വാലാഡര്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡുമായി പോരാട്ടത്തിലാണ്

വിശ്വാസം അതല്ലേ എല്ലാം! ഈ പരസ്യവാചകം നമ്മുടെയൊക്കെ ജീവിതത്തില്‍ ഏറെ പ്രസക്തമായ വിഷയമാണ്. വിശ്വാസത്തിന്റെ പുറത്താണ് നമ്മള്‍ ഓരോ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. ഇത്തരം വിശ്വാസത്തിന്റെ പേരിലുള്ള പ്രവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടപ്പെടുത്താറുമുണ്ട്. ജോലി ചെയ്ത് വന്നിരുന്ന ആശുപത്രിയെ വിശ്വസിച്ചതാണ് 35-കാരി കാതറീന്‍ ജോണ്‍സ് ചെയ്ത തെറ്റ്. സിസ്റ്റ് നീക്കം ചെയ്ത് എല്ലാം സുരക്ഷിതമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് വിശ്വസിച്ചിരുന്ന നഴ്‌സ് ക്യാന്‍സര്‍ രൂപപ്പെട്ട്, മൂന്ന് വര്‍ഷത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. 

2013 ജൂലൈയിലാണ് നോര്‍ത്ത് വെയില്‍സിലെ റെക്‌സാം മെയ്‌ലര്‍ ഹോസ്പിറ്റലില്‍ ഒവേറിയന്‍ സിസ്റ്റ് നീക്കം ചെയ്യാനുള്ള സര്‍ജഖറിക്ക് ഈ കാര്‍ഡിയോളജി നഴ്‌സ് വിധേയമായത്. സിസ്റ്റിലെ സാമ്പിള്‍ പരിശോധിച്ച് 'ബോര്‍ഡര്‍ലൈന്‍' കാന്‍സറസ് എന്ന് കണ്ടെത്തി സര്‍ജറിയും, കൂടുതല്‍ ചികിത്സയും നല്‍കേണ്ടതായിരുന്നു. എന്നാല്‍ ആശുപത്രി ചെയ്തത് തിരിച്ചാണ്. പിന്നീടുള്ള ഫോളോ-അപ്പ് അപ്പോയിന്റ്‌മെന്റുകള്‍ക്ക് നഴ്‌സിനെ വിളിക്കാതെ എല്ലാം സുരക്ഷിതമെന്ന് കരുതിപ്പോന്നു. 

എന്നാല്‍ 2016 വേനല്‍ക്കാലത്ത് ക്യാന്‍സര്‍ തിരിച്ചുവരവ് നടത്തി. ഇതോടെ കാര്‍ഡിയോളജി വാര്‍ഡില്‍ ജോലി ചെയ്തിരുന്ന കാതറീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ടെസ്റ്റുകളില്‍ വലിയ ക്യാന്‍സര്‍ ട്യൂമര്‍ കണ്ടെത്തി ഹിസ്റ്ററെക്ടമിക്ക് വിധേയമായി. ഇതിന് ശേഷവും ക്യാന്‍സര്‍ മാറിയെന്ന തെറ്റായ വിവരമാണ് നഴ്‌സിന് ഡോക്ടര്‍മാര്‍ നല്‍കിയത്. ക്യാന്‍സര്‍ പടര്‍ന്ന് പിടിക്കുകയും, 2016 നവംബറില്‍ മരണപ്പെടുകയും ചെയ്തു. 

സംഭവങ്ങളിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ഇവരുടെ ഭര്‍ത്താവ് ഡേവിഡ് നാല് വര്‍ഷമായി ബെട്‌സി കാഡ്വാലാഡര്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡുമായി പോരാട്ടത്തിലാണ്. എല്ലാ കാര്യവും അന്വേഷിച്ചെന്ന് അവകാശപ്പെട്ടിരുന്ന ബോര്‍ഡ് വെള്ളിയാഴ്ച പ്രീ ഇന്‍ക്വസ്റ്റ് ഹിയറിംഗില്‍ തെറ്റുകള്‍ പറ്റിയെന്ന് ആദ്യമായി സമ്മതിച്ചു. കൃത്യമായ പരിചരണം നല്‍കിയെങ്കില്‍ നഴ്‌സ് ജീവനോടെ രക്ഷപ്പെടുമായിരുന്നു. 40 വയസ്സ് ആഘോഷിക്കേണ്ട സമയമാണിത്, പക്ഷെ അവര്‍ ജോലി ചെയ്ത ആശുപത്രി തന്നെ ഓരോ ഘട്ടത്തിലും അവരെ കൈവിട്ടു, ഡേവിഡ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.