CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 10 Seconds Ago
Breaking Now

ബാര്‍ക്കോഴ കേസ് ; ചെന്നിത്തലയുടെ വാദം തെറ്റ് ; ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് പുറത്ത്

ബാര്‍കോഴയില്‍ രമേശ് ചെന്നിത്തല, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ അനുമതി തേടി സര്‍ക്കാര്‍ സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും.

ബാര്‍കോഴ കേസില്‍ രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നിരുന്നില്ല. ബിജു രമേശിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ ചെന്നിത്തലയുടെ പേരില്ല. ഇതോടെ രമേശ് ചെന്നിത്തലയുടെ വാദം പൊളിയുകയാണ്. ബാര്‍ക്കോഴ കേസില്‍ തനിക്കെതിരെ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. ബാര്‍ക്കോഴയില്‍ ബിജു രമേശ് കഴിഞ്ഞ മാസം ആരോപണം ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് കാണിച്ച് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

അതേസമയം കെ ബാബുവിന്റേയും വിഎസ് ശിവകുമാറിന്റേയും പേര് രഹസ്യമൊഴിയില്‍ ഉണ്ട്. ചെന്നിത്തലയുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ബാര്‍ലൈസന്‍സിന് ഫീസ് കുറക്കാന്‍ പണം നല്‍കിയ കാര്യം രഹസ്യമൊഴിയില്‍ നിന്നും മറച്ചുവെക്കാന്‍ രമേശ് ചെന്നിത്തലയും ഭാര്യയും സ്വാധീനിച്ചുവെന്നായിരുന്നു ബിജു രമേശ് പറഞ്ഞത്.

ബാര്‍കോഴയില്‍ രമേശ് ചെന്നിത്തല, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ അനുമതി തേടി സര്‍ക്കാര്‍ സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.