CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 36 Seconds Ago
Breaking Now

വിദേശ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഒരു വര്‍ഷം കൂടി നിബന്ധനകളില്ലാതെ വീസ നീട്ടും ; 2022 മാര്‍ച്ച് വരെ ആശങ്ക വേണ്ട ; ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമാകുന്നു

കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന സേവനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.

മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശ്വാസമായി പുതിയ ഉത്തരവ്. 2021 മാര്‍ച്ച് 31 ന് മുമ്പായി കാലാവധി തീരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും വിസ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.

നേരത്തെ ഈ വര്‍ഷം മാര്‍ച്ചിനും ഒക്ടോബറിനുമിടയില്‍ വിസ കാലാവധി തീരുന്നവരുടെ വിസ 2021 മാര്‍ച്ച് വരെ നീട്ടിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ആനുകൂല്യം. ഇതുപ്രകാരം 6000 ത്തിലധികം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്‌സ്, ഒക്കുപേഷണല്‍ തെറാപിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ഒരു വര്‍ഷം കൂടി വിസ കാലാവധി നീട്ടിക്കിട്ടിയിരിക്കുകയാണ്. 

ബ്രിട്ടനിലെ കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന സേവനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.