CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 7 Minutes 16 Seconds Ago
Breaking Now

യുകെ ഫിസര്‍ വാക്‌സിന് അംഗീകാരം നല്‍കിയത് തിടുക്കം പിടിച്ചോ? ഇന്ത്യക്കാര്‍ക്ക് യുകെയില്‍ വാക്‌സിനേഷന്‍ നേടാന്‍ കഴിയുമോ? യുഎസിനെയും, യൂറോപ്പിനെയും ചാടിക്കടന്ന് ബോറിസിന്റെ പൂഴിക്കടകനില്‍ സംശയങ്ങള്‍; ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ബോറിസ് ടെലിവിഷനില്‍ കുത്തിവെപ്പെടുക്കും!

യുകെയില്‍ വാക്‌സിന്‍ നേടാനായി യുകെ ട്രിപ്പ് തരപ്പെടുത്താന്‍ ഇന്ത്യയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് മുന്നില്‍ ആവശ്യങ്ങളുടെ എണ്ണമേറുന്നതായി റിപ്പോര്‍ട്ട്

അമേരിക്കയെയും, യൂറോപ്പിനെയും മറികടന്ന് ഫിസര്‍ വാക്‌സിന് അതിവേഗ അംഗീകാരം നല്‍കിയ ബ്രിട്ടന്റെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍. റെഗുലേറ്റര്‍ പച്ചക്കൊടി വീശിയതോടെ അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനില്‍ വാക്‌സിനേഷന്‍ തുടങ്ങും. റെക്കോര്‍ഡ് വേഗത്തില്‍ വാക്‌സിന് അംഗീകാരം നല്‍കിയതോടെ സംശയങ്ങളും, ആശങ്കകളും മറുവശത്ത് രൂക്ഷമാകുകയാണ്. 

കൊവിഡ്-19 പ്രതിരോധിക്കാന്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ വാക്‌സിനാണ് ഫിസര്‍, ബയോഎന്‍ടെക് വികസിപ്പിച്ചത്. ജനുവരി മുതല്‍ പ്രതിമാസം 60 മില്ല്യണ്‍ മുതല്‍ 70 മില്ല്യണ്‍ വരെ ഡോസുകള്‍ ലഭ്യമാകും. എമര്‍ജന്‍സി ഉപയോഗത്തിന്റെ സാധ്യത പഠിക്കാന്‍ ലോകാരോഗ്യ സംഘടന റിവ്യൂ നടത്തിവരികയാണ്. അതേസമയം ബ്രിട്ടന്‍ ഫിസര്‍ വാക്‌സിന് അടിയന്തര അംഗീകാരം നല്‍കിയതിനെ യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശിച്ചു. ഫിസര്‍ യുഎസ് കമ്പനിയും, ബയോഎന്‍ടെക് ജര്‍മ്മന്‍ കമ്പനിയുമാണ്. യുഎസും, ജര്‍മ്മനിയും ഇതുവരെ വാക്‌സിന് അംഗീകാരം നല്‍കിയിട്ടില്ല. 

അതേസമയം യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളതെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു. ചെറിയ സമയം കൊണ്ടല്ല വാക്‌സിന്‍ തയ്യാറാക്കിയത്. സാര്‍സ്, മെര്‍സ് പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഫലങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാക്‌സിന്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് ഇവര്‍ വ്യക്തമാക്കി. -70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണമെന്നതാണ് ഫിസര്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഏറ്റവും വലിയ വെല്ലുവിളി. സാധാരണ റെഫ്രിജറേഷനില്‍ ചെറിയ സമയത്തേക്ക് ഇത് സൂക്ഷിക്കാനും സാധിക്കും. 

ഇതിനിടെ യുകെയില്‍ വാക്‌സിന്‍ നേടാനായി യുകെ ട്രിപ്പ് തരപ്പെടുത്താന്‍ ഇന്ത്യയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് മുന്നില്‍ ആവശ്യങ്ങളുടെ എണ്ണമേറുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. യുകെയിലെ കൂട്ട വാക്‌സിനേഷന്റെ ഗുണം പ്രയോജനപ്പെടുത്താനാണ് ചില ഇന്ത്യക്കാരുടെ ശ്രമം. എന്നാല്‍ ഈ ഉദ്ദേശവുമായി യുകെയിലേക്ക് യാത്ര ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുക എളുപ്പമല്ല. അതേസമയം ജനങ്ങള്‍ക്ക് വാക്‌സിന് മേലുള്ള ആശങ്കകള്‍ അകറ്റാന്‍ ബോറിസ് ജോണ്‍സണ്‍ സ്വയം ടിവിയില്‍ വാക്‌സിനേഷന്‍ എടുത്തേക്കും.




കൂടുതല്‍വാര്‍ത്തകള്‍.